വെബ്ലി: യൂറോ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ജര്‍മനി, ഇംഗ്ലണ്ട് ക്യാപ്റ്റന്മാര്‍ ധരിച്ചത് മഴവില്‍ ആംബാന്‍റ്. ലൈംഗിക ന്യൂനപക്ഷത്തിന് (എൽജിബിടി) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ഇരു ക്യാപ്റ്റന്മാരും മഴവില്‍ ആം ബാന്‍റ് അണിഞ്ഞത്.
യൂറോയിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കടക്കം മഴവില്‍ നിറമുള്ള ആംബാന്‍റ് ധരിച്ചാണ് ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവൽ ന്യൂയർ ഇറങ്ങിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മഴവില്ലണിഞ്ഞത്. ഹാരി കെയ്ന്‍ ധരിക്കുക മഴവില്‍ ആം ബാന്‍റാവുമെന്ന് ഇംഗ്ലണ്ട് ടീം നേരത്തെ തന്നെ അറിയിച്ചിരുന്നു.
സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്‍റ് വിവാദ നിയമം പാസാക്കിയതിന് പിന്നാലെയാണ് യൂറോയില്‍ എൽജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് താരങ്ങള്‍ രംഗത്തെത്തിയത്.