ലണ്ടന്‍: പരിക്ക് ഭേദമായി ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍ തിരിച്ചെത്തിയ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടന്‍ഹാമിന് ജയം. ദുര്‍ബലരായ വെസ്റ്റ് ബ്രോമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ടോട്ടന്‍ഹാം എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ടോട്ടന്‍ഹാം ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്ത മത്സരത്തില്‍ ഹാരികെയിന്‍(54), സണ്‍ ഹ്യുമിന്‍(58) എന്നിവര്‍ ടോട്ടന്‍ഹാമിനായി വല കുലുക്കി. ടോട്ടന്‍ഹാം 13ഉം വെസ്റ്റ് ബ്രോം നാലും ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ടോട്ടന്‍ഹാമിന്‍റെ രണ്ട് ഷോട്ടുകള്‍ക്ക് മാത്രമെ ലക്ഷ്യം ഭേദിക്കാനായുള്ളു. പന്തടക്കത്തിന്‍റെയും പാസുകളുടെ കണിശതയുടെയും കാര്യത്തില്‍ മുന്നില്‍ നിന്ന മൗറിന്യോയുടെ ശിഷ്യന്‍മാര്‍ മത്സരത്തിലുടനീളം വെസ്‌റ്റ് ബ്രോമിന് മേല്‍ ആധിപത്യം പുലര്‍ത്തി.