ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷ സജീവമാക്കി ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരികെയിന്‍. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഗോളടിച്ചാണ് ടോട്ടന്‍ഹാം ഫോര്‍വേഡ് കെയിന്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. മത്സരത്തില്‍ വോള്‍വ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം പരാജയപ്പെടുത്തി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരികെയിനും രണ്ടാം പകുതിയില്‍ ഡാനിഷ് മിഡ്‌ഫീല്‍ഡര്‍ പിയര്‍ എമിറിക് ഹോബ്യയും വല കുലുക്കി.
ഹാരി കെയിന്‍റെ സീസണിലെ 22ാമത് പ്രീമിയര്‍ ലീഗ് ഗോളാണ് വോള്‍വ്‌സിനെതിരെ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗിലെ ഗോള്‍ സ്‌കോറര്‍മാരുെട പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹാരികെയിന്‍. രണ്ടാം സ്ഥാനത്ത് ലിവര്‍പൂള്‍ ഫോര്‍വേഡ് മുഹമ്മദ് സലയും മൂന്നാമത് യുണൈറ്റഡിന്‍റെ മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസുമാണ്. ടോട്ടന്‍ഹാമിന്‍റെ ദക്ഷിണകൊറിയന്‍ ഫോര്‍വേഡ് സണ്‍ഹ്യൂമിനാണ് നാലാമത്. 17 ഗോളുകളാണ് കഴിഞ്ഞ സീസണിലെ പുഷ്‌കാസ് പുരസ്‌കാര ജേതാവിന്‍റെ പേരിലുള്ളത്.