ടൂറിന്‍:ടീമിന്‍റെ പ്രകടനത്തില്‍ ആത്മവിശ്വാസ പ്രകടിപ്പിച്ച് യുവന്‍റസ് പരിശീലകന്‍ മൗറിസിയോ സാറി. സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഉഡിനീസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്‍റസ് പരാജയപെടുത്തിയ പശ്ചാത്തലത്തിലാണ് സാറിയുടെ പ്രതികരണം. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ്തല മത്സരങ്ങൾക്ക് ശേഷം ടീം നന്നായി കളിക്കുന്നു. മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലാണ് യുവിന്‍റസ് ഇന്നലെ ഉഡീനീസിനെ പരാജയപെടുത്തിയത്. ആദ്യ പകുതിയില്‍ ഒമ്പതാം മിനുട്ടിലും 37-ാം മിനുട്ടിലുമാണ് താരം ഗോൾ അടിച്ചത്. 45-ാം മിനുട്ടില്‍ ബൊണൂച്ചിയാണ് മൂന്നാമത്തെ ഗോൾ നേടിയത്. ഇഞ്ജുറി ടൈമിലാണ് ഉഡിനീസ് ആശ്വാസ ഗോൾ നേടിയത്.
യുവന്‍റസ് കളം പിടിച്ചു; പരിശീലകന്‍ സാറി - Juventus News
സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഉഡിനീസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്‍റസ് പരാജയപെടുത്തിയ പശ്ചാത്തലത്തിലാണ് സാറിയുടെ പ്രതികരണം
![യുവന്‍റസ് കളം പിടിച്ചു; പരിശീലകന്‍ സാറി മൗറിസിയോ സാറി വാർത്ത Maurizio Sarri news Juventus News യുവന്‍റസ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5391691-thumbnail-3x2-juventus.jpg)
മൗറിസിയോ സാറി
ലീഗിലെ നിലവിലെ പോയന്‍റ് ടേബിളില്‍ യുവന്‍റസും ഇന്‍റർമിലാനും 39 പോയന്‍റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്‍ർമിലാന്‍ ഒന്നാം സ്ഥാനത്തും യുവാന്‍റസ് രണ്ടാം സ്ഥാനത്തും. ബുധനാഴ്ച്ച സാംപ്ദോറിയക്കെതിരെയാണ് യുവന്‍റസിന്‍റെ അടുത്ത മത്സരം.
Last Updated : Dec 16, 2019, 6:08 PM IST