കേരളം

kerala

ETV Bharat / sports

ജേഴ്‌സി നമ്പർ 11; ക്യാപ്‌റ്റൻ ഹീറോ സുനില്‍ ഛേത്രിക്ക് പിറന്നാൾ - chhetri news

2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഫുട്ബോൾ മിശിഹ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ച് വരവറിയിച്ച ഛേത്രിയുടെ മികവില്‍ ആ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്‌തു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായ സുനില്‍ ഛേത്രി 2012 മുതല്‍ നായകനാണ്. ബൈച്ചുങ്ങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം കൂടിയാണ് ഛേത്രി.

സുനല്‍ ഛേത്രി വാര്‍ത്ത  ഛേത്രി വാര്‍ത്ത  ഇന്ത്യന്‍ നായകന്‍ വാര്‍ത്ത  sunil chhetri news  chhetri news  indian captian news
സുനല്‍ ഛേത്രി

By

Published : Aug 3, 2020, 9:30 AM IST

സുനില്‍ ഛേത്രി എന്നത് ഇന്ത്യൻ ഫുട്‌ബോളിന് വെറുമൊരു പേരല്ല, കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ഫുട്ബോളിന്‍റെ ഹൃദയമാണ് ഛേത്രി. ഇന്ന് 36-ാം വയസിലേക്ക് കടക്കുമ്പോഴും ഛേത്രി എന്ന നായകനും മുന്നേറ്റ താരവുമില്ലാത്ത ഇന്ത്യൻ ടീമിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കാനാകില്ല.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണല്‍ മെസിക്കും ഒപ്പം ചേർത്തുവെയ്ക്കുകയാണ് ഛേത്രിയെ. 115 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 72 ഗോളുകള്‍. ഗോള്‍ വേട്ടയുടെ കാര്യത്തില്‍ നിലവില്‍ കളിക്കുന്നവരില്‍ ലോകത്ത് രണ്ടാമതാണ് ഛേത്രി. ഗോളടിക്കുന്ന കാര്യത്തില്‍ അടുത്തിടെ മെസിയെ മറികടന്ന ഛേത്രിക്ക് മുന്നിലുള്ളത് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്. കളിക്കളത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാതൃകയാക്കുന്ന ഛേത്രി അവസരം ലഭിക്കുമ്പോള്‍ എതിരാളിയുടെ ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്താണ് ഓരോ ഗോളും സ്വന്തമാക്കുന്നത്.

സുനില്‍ ഛേത്രി(ഫയല്‍ ചിത്രം).

2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഫുട്ബോൾ മിശിഹ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ച് വരവറിയിച്ച ഛേത്രിയുടെ മികവില്‍ ആ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്‌തു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായ സുനില്‍ ഛേത്രി 2012 മുതല്‍ നായകനാണ്. ബൈച്ചുങ്ങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം കൂടിയാണ് ഛേത്രി. 1984 ഓഗസ്റ്റ് മൂന്നിന് ഹൈദരാബാദില്‍ ജനിച്ച ഛേത്രിയുടെ മാതാപിതാക്കള്‍ നേപ്പാളി വംശജരാണ്. പിതാവ് ഇന്ത്യന്‍ ആര്‍മി ടീമില്‍ അംഗമായിരുന്നു. മാതാവ് നേപ്പാള്‍ ഫുട്ബോൾ ദേശീയ ടീമില്‍ കളിച്ചു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം(ഫയല്‍ ചിത്രം).

ദേശീയ ടീമിലേക്ക് എത്തുന്നതിന് മുമ്പേ ഛേത്രി ക്ലബ് ഫുട്‌ബോളിന്‍റെ ഭാഗമായിരുന്നു. 2002 ല്‍ മോഹന്‍ ബഗാനിലെത്തിയ ഛേത്രിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ഐഎസ്‌എല്ലില്‍ ബംഗളൂരു എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ഛേത്രി ടീമിന്‍റെ അമരക്കാരന്‍ കൂടിയാണ്. ഐഎസ്‌എല്ലില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ബംഗളൂരു എഫ്‌സി 2018-19 സീസണില്‍ കിരീടം നേടി. ഐഎസ്‌എല്ലില്‍ ഇതേവരെ 74 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഛേത്രി 39 ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ പ്ലയര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഛേത്രിയെ 2011ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും 2019ല്‍ പദ്‌മശ്രീ നല്‍കിയും ആദരിച്ചു.

ഐഎസ്‌എല്‍.

പ്രമുഖ വിദേശ ക്ലബിന് വേണ്ടി ബൂട്ടണിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഛേത്രിക്ക് സ്വന്തമാണ്. 2010ല്‍ കന്‍സാസ് സിറ്റി വിസാര്‍ഡിനായും 2012ല്‍ പോർച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് ലിസ്‌ബണിന് വേണ്ടിയും ഛേത്രി ബൂട്ടണിഞ്ഞു. ഇരു ടീമുകള്‍ക്ക് വേണ്ടിയും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഛേത്രിക്ക് സാധിച്ചില്ല.

സുനില്‍ ഛേത്രി(ഫയല്‍ ചിത്രം).

സിറ്റി വിസാര്‍ഡില്‍ ഒരു വര്‍ഷം തുടര്‍ന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ക്ലബിനായി ഛേത്രിക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പിന്നീട് 2012ലാണ് പോര്‍ച്ചുഗീസ് മേജര്‍ ക്ലബായ സ്‌പോര്‍ട്ടിങ്ങ് ലിസ്‌ബണുമായി കരാര്‍ ഒപ്പിടുന്നത്. ടീമിന്‍റെ ഒന്നാം നിരയില്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ ഛേത്രിയെ ബി ടീമിലേക്ക് മാറ്റിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട ഛേത്രി ഒമ്പത് മാസങ്ങള്‍ക്ക് ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

സുനില്‍ ഛേത്രി(ഫയല്‍ ചിത്രം).

മോഹന്‍ ബഗാന്‍റെ മുന്‍ പരിശീലകന്‍ സുബ്രതോ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് സുനില്‍ ഛേത്രിയുടെ ഭാര്യ. നീണ്ട 13 വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്.

ABOUT THE AUTHOR

...view details