ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകളില്‍ ഒന്നായ ചെല്‍സിയുടെ വനിതാ ഫുട്ബോൾ ടീമിന്‍റെ പ്രതിരോധം 2022 വരെ ഹന്ന ബ്ലണ്ടല്‍ കാക്കും. പ്രതിരോധ താരമായ ഹന്ന ബ്ലണ്ടല്‍ ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി.
ഹന്ന ബ്ലണ്ടല്‍ രണ്ട് വർഷം കൂടി ചെല്‍സിക്ക് പ്രതിരോധം തീർക്കും - chelsea news
താരം ഉൾപ്പെട്ട നീലപ്പട 2015-ലും 2017-18-ലും ഇംഗ്ലണ്ടിലെ ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്‍റ് സ്വന്തമാക്കിയിരുന്നു
ചെല്‍സി ഫുട്‌ബോൾ അക്കാദമിയിലൂടെയാണ് താരം ഉയർന്നുവന്നത്. 2015-ലും 2017-18-ലും ബ്ലണ്ടല്‍ ഉൾപ്പെട്ട നീലപ്പട ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്‍റ് സ്വന്തമാക്കിയിരുന്നു.
അതേസമയം ബ്ലണ്ടല്‍ രണ്ട് വർഷത്തോളം കൂടി ടീമില്‍ തുടരുന്നതില്‍ ആഹ്ളാദമുണ്ടെന്ന് ചെല്‍സിയുടെ വനിതാ പരിശീലക എമ്മാ ഹയീസ് പറഞ്ഞു. സീസണിന്‍റെ ആദ്യ പകുതിയില്‍ പരിക്ക് കാരണം താരത്തിന് കളിക്കാനായില്ല. ഇപ്പോൾ പരിക്ക് ഭേദമായി അവർ ക്ലബിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ട്. അവരുടെ മികച്ച സീസണ്‍ വരാനിരിക്കുന്നതെയുള്ളൂ. ഇതിനകം താരം 150 തവണ നീലപ്പടക്കായി ബൂട്ടുകെട്ടി. 2013-ലാണ് താരം ക്ലബിന് വേണ്ടി ആദ്യ മത്സരം കളിക്കുന്നത്.