മലപ്പുറം: മക്കളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി അമ്മമാർ എന്തും ചെയ്യും.... മലപ്പുറം വേങ്ങര അച്ചനമ്പലത്ത് ഹാജറ ഇപ്പോൾ ഫുട്ബോൾ പരിശീലകയാണ്. ലോക്ക്ഡൗണില്‍ മകൻ സഹദിന്‍റെ ഫുട്ബോൾ പരിശീലനം മുടങ്ങിയതോടെയാണ് ഹാജറ ഫുട്ബോൾ പരിശീലകയുടെ വേഷമണിഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മകന്‍റെ ഫുട്ബോൾ ആവേശവും പരിശീലനവും നഷ്ടപ്പെടുത്താൻ ഹാജറ തയ്യാറല്ല. വാടകവീട്ടിലെ ടെറസിന് മുകളില്‍ അവർ പരസ്പരം പരിശീലനത്തിലാണ്. അങ്ങനെ അച്ചനമ്പലത്തെ വാടകവീട്ടിൽ ഫുട്ബോൾ ലഹരി നിറയും.
ഹാജറ പന്തു തട്ടുന്നു: മകനെ ലോകമറിയുന്ന ഫുട്ബോൾ താരമാക്കാൻ
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മകന്‍റെ ഫുട്ബോൾ ആവേശവും പരിശീലനവും നഷ്ടപ്പെടുത്താൻ ഹാജറ തയ്യാറല്ല. വാടകവീട്ടിലെ ടെറസിന് മുകളില്‍ അവർ പരസ്പരം പരിശീലനത്തിലാണ്.
ഹാജറ പന്തു തട്ടുന്നു: മകനെ ലോകമറിയുന്ന ഫുട്ബോൾ താരമാക്കാൻ
ഹയർസെക്കൻഡറി വിദ്യാർഥിയായ സഹദ് കൊച്ചിയിലെ സോക്കർ ലൈൻ ക്ലബിന്‍റെ ഭാഗമാണ്. നാട്ടിലെ ക്ലബ് ഫുട്ബോളില്‍ നിന്ന് ബാലപാഠം സ്വന്തമാക്കിയ സഹദിന്‍റെ ആഗ്രഹം ഇന്ത്യൻ ഫുട്ബോൾ ടീമില്‍ കളിക്കണമെന്നാണ്. മകനെ ലോകമറിയുന്ന ഫുട്ബോൾ താരമാക്കാൻ ഹാജറ പന്തുതട്ടുകയാണ്. അനായാസം ഹെഡും പാസുമൊക്കെയായി അമ്മയും മകനും പരിശീലിക്കുന്ന വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.
Last Updated : Aug 3, 2020, 11:09 PM IST