ലണ്ടന്‍: എഫ്‌എ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍ വരും. ഇന്നലെ രാത്രി നടന്ന സെമി പോരാട്ടത്തില്‍ സതാംപ്ടണെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്ററിന്‍റെ ഫൈനല്‍ പ്രവേശം. രണ്ടാം പകുതിയില്‍ കളി ആരംഭിച്ച് 10 മിനിട്ടിന് ശേഷം നൈജീരിയന്‍ ഫോര്‍വേഡ് കെലേച്ചി ഇഹനാച്ചോയാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.
ലെസ്റ്ററിന് വമ്പന്‍ നേട്ടം;അരനൂറ്റാണ്ടിനിപ്പുറം എഫ് എ കപ്പ് ഫൈനലില്‍ - fa cup final update
1969ലാണ് അവസാനമായി ലെസ്റ്റര്‍ സിറ്റി ഇംഗ്ലണ്ടിലെ പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റായ എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചത്.
![ലെസ്റ്ററിന് വമ്പന്‍ നേട്ടം;അരനൂറ്റാണ്ടിനിപ്പുറം എഫ് എ കപ്പ് ഫൈനലില്‍ ലെസ്റ്ററും എഫ്‌എ കപ്പും വാര്‍ത്ത എഫ്‌എ കപ്പ് ഫൈനല്‍ അപ്പ്‌ഡേറ്റ് വാര്‍ത്ത ലെസ്റ്റര്‍ vs ചെല്‍സി വാര്‍ത്ത leicester and fa cup news fa cup final update leicester vs chelsea news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11461764-thumbnail-3x2-facupfinal.jpg)
എഫ്‌എ കപ്പ് ഫൈനല്‍
കൂടുതല്‍ വായനക്ക്: സിയച്ച് വല കുലുക്കി ; നീലപ്പട എഫ്‌എ കപ്പ് കലാശപ്പോരിന്
കരിയറിലെ 14-ാം എഫ്‌എ കപ്പ് ഗോളാണ് ഇഹനാച്ചോ സതാംപ്‌ടണെതിരെ നേടിയത്. 52 വര്‍ഷങ്ങള്‍ക്ക ശേഷമാണ് ലെസ്റ്റര്‍ സിറ്റി എഫ്‌എ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. കലാശപ്പോരാട്ടം അടുത്ത മാസം 15ന് വിംബ്ലി സ്റ്റേഡിയത്തില്‍ നടക്കും.