മിലാന്‍: എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമെ ഇറ്റാലിയന്‍ ആഭ്യന്തര ഫുട്‌ബോൾ ലീഗായ സീരി എ ആരംഭിക്കൂവെന്ന് കായിക മന്ത്രി വിസെന്‍സോ സ്പഡഫോറ. സീരി എ മത്സരങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച മാധ്യമങ്ങളില്‍ ഉൾപ്പെടെ നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം മെയ് നാലിനാണ് ഇറ്റാലിയന്‍ ടീമുകൾ പരിശീലനം പുനരാരംഭിച്ചത്.
സീരി എ പുനരാരംഭിക്കുക സുരക്ഷ ഉറപ്പാക്കിയ ശേഷമെന്ന് ഇറ്റലി - കൊവിഡ് 19 വാർത്ത
കായിക മന്ത്രി വിസെന്‍സോ സ്പഡഫോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മെയ് നാലാം തീയതി മുതല്‍ സീരി എയിലെ ക്ലബുകൾ പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു.
സീരി എ
അതേസമയം കൊവിഡ് ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയവരോട് രണ്ട് ആഴ്‌ചത്തെ ക്വാറന്‍റൈനില്‍ പോകാനാണ് സർക്കാർ നിർദ്ദേശം. അതിനാല്‍ തന്നെ കളിക്കാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചാല്‍ ലീഗ് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇതേവരെ ഉറപ്പ് ലഭിച്ചിട്ടില്ല.
എന്നല്‍ സർക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ കൊവിഡ് 19 കാരണം നിർത്തിവെച്ച ഇറ്റാലിയന്‍ സീരി എ മത്സരങ്ങൾ ജൂണ്‍ 13 മുതല്‍ പുനരാരംഭിക്കുമെന്ന് ലീഗ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.