കേരളം

kerala

ETV Bharat / sports

ആഞ്ഞുവീശി ഗോകുലം, തകര്‍ന്നടിഞ്ഞ് അസം റൈഫിള്‍സ് ; 7-2ന്‍റെ തകര്‍പ്പന്‍ ജയം - ഡ്യൂറണ്ട് കപ്പ്

ചികത്താരയ്ക്ക് തകര്‍പ്പന്‍ ഹാട്രിക് ; രണ്ട് പ്രഹരങ്ങളിലൂടെ വല കുലുക്കി ബെന്‍സ്റ്റണും

Gokulam Kerala FC  Army Red  Durand Cup football tournament  130 Durand Cup football tournament  ഗോകുലം കേരള എഫ്‌സി  അസം റൈഫിള്‍സ്  ഡ്യൂറണ്ട് കപ്പ്  ഡ്യൂറണ്ട് കപ്പ് ഫുഡ്ബോള്‍
ആഞ്ഞ് വീശി ഗോകുലം; അടിപതറി അസം റൈഫിസ് 7-2ന് വിജയം

By

Published : Sep 19, 2021, 9:28 PM IST

കൊല്‍ക്കത്ത :ഡ്യൂറന്‍ഡ് കപ്പില്‍ അസം റൈഫിള്‍സിനെ 7-2ന് തളച്ച് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് ആര്‍മി റെഡിനൊപ്പം ഗോകുലവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ചിസോം എല്‍വിസ് ചികത്താരയുടെ മിന്നുന്ന പ്രകടനം ടീമിന് കരുത്തായി. ഹാട്രിക്ക് ഗോളാണ് ചികത്താരയുടെ കാലില്‍ നിന്ന് പിറന്നത്. ബെന്‍സ്റ്റന്‍റെ രണ്ട് പ്രഹരങ്ങള്‍ കൂടി ലക്ഷ്യം കണ്ടതോടെ അസം റൈഫിള്‍സിന്‍റെ വീര്യം ചോര്‍ന്നിരുന്നു. റഹീം ഓസുമാനു, സൗരവ് എന്നിവര്‍ ഗോകുലത്തിന് വേണ്ടി ഓരോ ഗോള്‍ വീതം നേടി.

റോജര്‍ സിംഗ്, സാമുവല്‍ റാഭ എന്നിവരാണ് അസം റൈഫിള്‍സിന് വേണ്ടി ഗോള്‍ നേടിയത്. അതേസമയം ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആര്‍മി റെഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

കൂടുതല്‍ വായനക്ക്: ഐപിഎൽ എൽ ക്ലാസിക്കോ ; ചെന്നൈക്ക് ബാറ്റിങ്,രോഹിത്തില്ലാതെ മുംബൈ

സര്‍വീസ് വിഭാഗത്തില്‍ ആര്‍മി ഗ്രീനിന് ശേഷം നോക്ക്ഔട്ട് സ്റ്റേജ് കടക്കുന്ന ആദ്യത്തെ ടീമാണ് ആര്‍മി റെഡ്. പ്രവചനങ്ങള്‍ക്ക് അതീതമായിരുന്നു ഇന്നത്തെ മത്സരങ്ങള്‍. ഗ്രൂപ്പ് ഡിയില്‍ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കടുത്തതായിരുന്നു.

ഹൈദരാബാദും ആര്‍മി റെഡുമാണ് ഇവിടെ ഏറ്റുമുട്ടിയത്. എന്നാല്‍ കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അസം റൈഫിള്‍സിനെതിരെ ഗോള്‍ മഴ പെയ്യിച്ചാണ് ഗോകുലം കേരള എഫ്‌സി മടങ്ങിയത്.

ABOUT THE AUTHOR

...view details