പനാജി: മുംബൈ സിറ്റി എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ഐഎസ്‌എല്‍ പോരാട്ടത്തില്‍ സമനില പിടിച്ച് എഫ്‌സി ഗോവ. ജയമുറപ്പിച്ച് മുന്നേറിയ മുംബൈയെ അധികസമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗോവ സമനിലില്‍ കുടുക്കുകയായിരുന്നു.പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ പണ്ടിറ്റാണ്(90+6) ഗോവക്കായി സമനില ഗോള്‍ സ്വന്തമാക്കിയത്.
ആദ്യപകുതയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന മുംബൈക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഗോവ സമനില പിടിച്ചു. പിന്നാലെ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ റൗളിന്‍ ബൊര്‍ജസിലൂടെ മുംബൈ ലീഡ് നേടി. എന്നാല്‍ അതിന് ആറ് മിനുട്ടിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളൂ.