പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ പോരാട്ടം. നാല് മത്സരങ്ങളില്‍ നിന്നും ഒരു സമനില മാത്രമുള്ള ഒഡീഷ എഫ്‌സിക്കും ഒരു ജയവും രണ്ട് സമനിലയുമുള്ള ഗോവക്കും ഇന്ന് ജയിച്ച് മുന്നേറിയേ മതിയാകൂ.
ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയോട് സമനില വഴങ്ങിയ ശേഷമാണ് ഒഡീഷ ഇന്ന് ജംഷഡ്‌പൂരിനെ നേരിടാന്‍ എത്തുന്നത്. മറുഭാഗത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോവ മുന്നോട്ട് പോകുന്നത്. ഇഗോര്‍ അംഗുലോയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് ഗോവയുടെ ജയം.