വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. ഫെഡറിക്കോ ഗെല്ലേഗോ നോര്‍ത്ത് ഈസ്റ്റിനായി ഇരട്ട ഗോളടിച്ച മത്സരത്തില്‍ ഗുര്‍ജീന്ദറിന്‍റെ ഓണ്‍ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായത്. ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ ജസുരാജും ഗോവക്കായി വല കുലുക്കി.
ഗോവ, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍ - isl today news
ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനായി ഫെഡറിക്കോ ഗെല്ലേഗോ ഇരട്ട ഗോളുമായി തിളങ്ങി
ഐഎസ്‌എല്‍
മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഗോവക്ക് ഓപ്പത്തിനൊപ്പമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 15 മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.