കൊച്ചി; ആർത്തിരമ്പിയ മഞ്ഞപ്പടയ്ക്ക് മുന്നില്‍ ജയിച്ചുകയറാവുന്ന മത്സരം അവസാന മിനിട്ടില്‍ നഷ്ടപ്പെടുത്തിയതിന് കേരള ബ്ലാസ്റ്റേഴ്സ് ആരെ കുറ്റം പറയും. ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടച്ച ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നില്‍ ഗോവ എഫ്‌സിയോട് സമനിലയോടെ മടങ്ങി. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ ജയം അനിവാര്യമായ മത്സരത്തില്‍ സമനില കൊണ്ട് തൃപ്തിയടഞ്ഞത്.
ഐഎസ്എല്‍; സമനില തെറ്റുന്ന കേരള ബ്ലാസ്റ്റേഴ്സ് - മെസി ബൗളി
കേരള ബ്ലാസ്റ്റേഴ്സ് -എഫ്‌സി ഗോവ മത്സരം സമനിലയില്‍. ബാസ്റ്റേഴ്സ് രണ്ട് തവണ ലീഡ് നേടിയെങ്കിലും ഗോവൻ പോരാട്ട വീര്യം അവസാന മിനിട്ടുവരെ തുടർന്നു. ഇഞ്ചുറി ടൈമിലെ 92-ാം മിനിട്ടില്‍ ലെനി ഗോവയ്ക്ക് വിജയ സമാനമായ ഗോൾ സമ്മാനിച്ചു. ഇതോടെ ആറു കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള കേരളം എട്ടാം സ്ഥാനത്ത് തുടരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന് സമനില
കളി തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. സിഡോഞ്ചയാണ് മനോഹരമായ ഹാഫ് വോളിയിലൂടെ കേരളത്തിന്‍റെ ആദ്യ ഗോൾ നേടിയത്. പിന്നീട് 41-ാം മിനിട്ടില്‍ സെറിഗിൻ ഫാൾ ഗോവയ്ക്ക് വേണ്ടി സമനില പിടിച്ചു. എന്നാല്‍ 53-ാം മിനിട്ടില്‍ കേരള താരം ഒഗ്ബെച്ചയെ ഫൗൾ ചെയ്തതിന് സെറിഗിൻ ഫാൾ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.
ഇഞ്ചുറി ടൈമിലെ 92-ാം മിനിട്ടില്‍ ലെനി റോഡിഗ്രസ് ഗോവയ്ക്ക് വിജയ സമാനമായ സമനില ഗോൾ സമ്മാനിച്ചു. ഇതോടെ ആറു കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള കേരളം എട്ടാം സ്ഥാനത്ത് തുടരുകയാണ്.