കേരളം

kerala

ETV Bharat / sports

ഐഎസ്എല്ലില്‍ ഗോവന്‍ മുന്നേറ്റം - isl news

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എടികെയെ തോല്‍പ്പിച്ച് ഗോവ ലീഗിലെ പോയന്‍റ് പട്ടികയില്‍ ഒന്നാമതായി

ഗോവ എഫ്‌സി വാർത്ത  goa fc news  isl news  ഐഎസ്എല്‍ വാർത്ത
ഗോവ എഫ്‌സി

By

Published : Dec 14, 2019, 9:48 PM IST

പനാജി:ഐഎസ്എല്‍ ആറാം സീസണില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഗോവക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എടികെയെ ഗോവ തളച്ചത്. ആവേശം നിറഞ്ഞ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.

60-ാം മിനുട്ടില്‍ പ്രതിരോധ താരം മൗർത്താഡ ഫാളാണ് ഗോവക്കായി ഗോൾ നേടിയത്. 66-ാം മിനുട്ടില്‍ മുന്നേറ്റതാരം ഫെരന്‍ കോറോമിനാസാണ് രണ്ടാമത്തെ ഗോൾ നേടിയത്.

64-ാം മിനുട്ടില്‍ എടികെക്കായി ജോബി ജസ്‌റ്റിന്‍ കൊല്‍ക്കത്തക്കായി ആശ്വാസഗോൾ നേടി. എടികെയുടെ ലീഗിലെ ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ഇതോടെ ലീഗില്‍ പോയന്‍റ് പട്ടികയില്‍ ഗോവ സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളില്‍ നിന്നായി 15 പോയന്‍റാണ് ഗോവക്കുള്ളത്. 14 പോയന്‍റുമായി കൊല്‍ക്കത്ത രണ്ടാംസ്ഥാനത്താണ് .

ABOUT THE AUTHOR

...view details