ബെര്‍ലിന്‍: ആര്‍ബി ലെപ്‌സിഗ് ജര്‍മന്‍ കപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രേമനെ പരാജയപ്പെടുത്തിയാണ് ലെപ്‌സിഗിന്‍റെ ഫൈനല്‍ പ്രവേശം. ഇരുപകുതികളും ഗോള്‍ രഹിതമായി അവസാനിച്ച മത്സരത്തിന്‍റെ അധികസമയത്താണ് രണ്ട് ടീമും വല കുലുക്കിയത്.
ലെപ്‌സിഗ് ജര്‍മന്‍ കപ്പ് ഫൈനലില്‍ - german cup update news
ഇരുപകുതികളും ഗോള്‍ രഹിതമായി അവസാനിച്ച മത്സരത്തിന്‍റെ എക്‌സ്‌ട്രാ ടൈമിലാണ് വെര്‍ഡര്‍ ബ്രേമനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആര്‍ബി ലെപ്‌സിഗ് പരാജയപ്പെടുത്തിയത്

ലെപ്‌സിഗ്
പകരക്കാരായി ഇറങ്ങിയ ഹുയാന്‍ ഹീ ചാന്‍, എമില്‍ ഫ്രോസ്‌ബര്‍ഗ് എന്നിവര്‍ ലെപ്‌സിഗിനായി ഗോള്‍ കണ്ടെത്തി. വെര്‍ഡര്‍ ബ്രേമന് വേണ്ടി ലിയനാര്‍ഡോ ബിറ്റന്‍കോര്‍ട്ട് ആശ്വാസ ഗോള്‍ കണ്ടെത്തി. ലീഗില്‍ ഞായറാഴ്‌ച രാത്രി 12ന് നടക്കുന്ന മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടും ഹോള്‍സ്റ്റെയിന്‍ കെയിലും നേര്‍ക്കുനേര്‍ വരും. ഫൈനല്‍ മത്സരം ഈ മാസം 14ന് ജര്‍മനിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കും.