മ്യൂണിക്ക്: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട്. ആര്‍ബി ലെപ്‌സിഗിനെതിരായായ ഫൈനല്‍ പോരാട്ടത്തില്‍ ജാഡന്‍ സാഞ്ചോയുടെയും എര്‍ലിങ് ഹാളണ്ടിന്‍റെയും ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഡോര്‍ട്ട്മുണ്ടിന്‍റെ ജയം. കിക്കോഫായി അഞ്ചാം മിനിട്ടില്‍ സാഞ്ചോയിലൂടെ അക്കൗണ്ട് തുറന്ന ഡോര്‍ട്ട്‌മുണ്ടിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ജര്‍മന്‍ കപ്പുമായി ജാഡന്‍ സാഞ്ചോയും എര്‍ലിങ് ഹാളണ്ടും ആഹ്ളാദം പങ്കുവെക്കുന്നു(ഫയല്‍ ചിത്രം). ജര്‍മന്‍ കപ്പുമായി ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് ടീം അംഗങ്ങള്‍(ഫയല്‍ ചിത്രം). ഡോര്‍ട്ട്മുണ്ട് അഞ്ചാം തവണയാണ് ജര്‍മന്‍ കപ്പില്‍ മുത്തമിടുന്നത്. അതേസമയം പ്രഥമ ജര്‍മന്‍ കപ്പ് ലക്ഷ്യമിട്ട് ഫൈനല്‍ പോരാട്ടത്തിനെത്തിയ ലെപ്‌സിഗിന് ഇത്തവണയും നിരാശരായി മടങ്ങേണ്ടിവന്നു. ലെസ്‌സിഗിന് വേണ്ടി ഡാനി ഓല്‍മോ ആശ്വാസ ഗോള്‍ നേടി.
ജര്‍മന്‍ കപ്പുമായി ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് ടീം അംഗങ്ങള്‍(ഫയല്‍ ചിത്രം). കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരിക്ക് കാരണം ഡോര്‍ട്ട്മുണ്ടിന് വേണ്ടി ബൂട്ട് കെട്ടാന്‍ സാധിക്കാതെ പോയ ഹാളണ്ട് ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ജര്‍മന്‍ കപ്പിന്‍റെ ഫൈനലില്‍ ഗോളടിക്കുന്ന ആദ്യ നോര്‍വീജിയന്‍ താരമെന്ന റെക്കോഡാണ് കലാശപ്പോരില്‍ ഹാളണ്ട് സ്വന്തമാക്കിയത്. സമാന നേട്ടം ഇംഗ്ലീഷ് താരം സാഞ്ചോയും സ്വന്തമാക്കി. ജര്‍മന്‍ കപ്പിന്‍റെ കലാശപ്പോരില്‍ ഗോളടിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമമെന്ന നേട്ടമാണ് സാഞ്ചോ സ്വന്തമാക്കിയത്.
ജര്‍മന്‍ കപ്പുമായി ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് ടീം അംഗങ്ങള്‍(ഫയല്‍ ചിത്രം). കൂടുതല്‍ കായിക വാര്‍ത്തകള്‍: ഓള്‍ഡ് ട്രാഫോഡില്‍ വീണ്ടും പ്രതിഷേധം; യുണൈറ്റഡിന് കളത്തിന് പുറത്തും വെല്ലുവിളികള്‍