കേരളം

kerala

ETV Bharat / sports

ലിംഗ സമത്വത്തിന്‍റെ സന്ദേശവുമായി സൗഹൃദ ഫുട്ബോൾ മത്സരം - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം

വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് , ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പുരുഷ-വനിതാ ടീമുകളാണ് അണിനിരന്നത്.

ഫയൽചിത്രം

By

Published : Mar 2, 2019, 7:20 PM IST

ലിംഗ സമത്വത്തിന്‍റെ സന്ദേശവുമായി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ടീമിൽ അണിനിരത്തി സംസ്ഥാന സർക്കാർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്‍റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

സൗഹൃദ ഫുട്ബോൾ മത്സരം
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് , ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പുരുഷ-വനിതാ ടീമുകളാണ് അണിനിരന്നത്. ആറ് പെൺകുട്ടികളും ഏഴ് ആൺകുട്ടികളും വീതമുള്ള രണ്ടു ടീമുകളായി തിരിച്ചായിരുന്നു മത്സരം. പുരുഷന്മാർക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് ആത്മവിശ്വാസം ഉയർത്തുന്നുവെന്ന് വനിതാ താരങ്ങളും, തുല്യതയുടെ സന്ദേശം സന്തോഷം നൽകുന്നുവെന്ന് പുരുഷതാരങ്ങളും മത്സരശേഷം
പ്രതികരിച്ചു. സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് ആണ് മത്സരം കിക്കോഫ് ചെയ്തത്.

ABOUT THE AUTHOR

...view details