ലണ്ടന്‍: ഇരട്ട ഗോളടിച്ച് വിമര്‍ശകരുടെ വായടപ്പിച്ച ഗാരത് ബെയിലിന്‍റെ കരുത്തില്‍ ടോട്ടന്‍ഹാമിന് വമ്പന്‍ ജയം. ബേണ്‍ലിയുടെ വല നിറച്ച മൗറിന്യോയുടെ ശിഷ്യന്‍മാര്‍ ജയിച്ചത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക്. പ്രീമിയര്‍ ലീഗ് പോരാട്ടം കിക്കോഫായി രണ്ടാം മിനിട്ടിലും സെക്കന്‍ഡ് ഹാഫില്‍ കളി തുടങ്ങി 10 മിനിട്ടിന് ശേഷവുമായിരുന്നു ഗാരത് പന്ത് വലയിലെത്തിച്ചത്. ദക്ഷിണ കൊറിയന്‍ മുന്നേറ്റ താരം സണ്‍ ഹ്യുമിന്‍റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. ഓഫ് സൈഡാകുമെന്ന് റഫറി സംശയിച്ചെങ്കിലും വാറിലൂടെ ഗോള്‍ അനുവദിച്ചു. രണ്ടാം പകുതിയിലും സണ്ണിന്‍റെ അസിസ്റ്റാണ് ഗാരത്തിന് തുണയായത്.
ഗാരത് ബെയിലിന് ഇരട്ട ഗോള്‍; ടോട്ടന്‍ഹാമിന് വമ്പന്‍ ജയം - victory for arsenal news
ടോട്ടന്‍ഹാം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബേണ്‍ലിയെ പരാജയപ്പെടുത്തി
15-ാം മിനിട്ടില്‍ ബെയിലിന്‍റെ അസിസ്റ്റില്‍ ഹാരി കെയിനും ബേണ്‍ലിക്കെതിരെ ഗോള്‍ സ്വന്തമാക്കി. 15 മിനിട്ടുകള്‍ക്ക് ശേഷം പ്രതിരോധ താരം ലൂക്കാസ് മോറയും ടോട്ടന്‍ഹാമിനായി പന്ത് വലയിലെത്തിച്ചു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ബേണ്‍ലി 15-ാം സ്ഥാനത്തും. ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്‌സണല്‍ അട്ടിമറി ജയം സ്വന്തമാക്കി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പടുത്തിയത്. ആഴ്‌സണലിന് വേണ്ടി ഡേവിഡ് ലൂയിസ്, അലക്‌സാണ്ടര്‍ ലാകസട്ടെ, നിക്കോളാസ് പെപ്പെ എന്നിവര്‍ ഗോള്‍ നേടി. യൗറി ടിലെമാന്‍ ലെസ്റ്ററിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ക്രിസ്റ്റല്‍ പാലസ്, ഫുള്‍ഹാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.