ഏഴ് വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോൾ താരമായിരുന്നു വെയ്‌ല്‍സിന്‍റെ താരമായ ഗരെത് ബെയ്‌ല്‍. 2013ല്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടൻഹാമില്‍ നിന്ന് അന്നത്തെ റെക്കോഡ് തുകയായ 86 മില്യൺ യൂറോയ്ക്കാണ് ബെയ്‌ലിനെ സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. പക്ഷേ ബെയ്‌ലിന് റയലില്‍ കാര്യങ്ങൾ അത്ര സുഖകരമായില്ല. പരിക്കും ഫോമില്ലായ്‌മയും ബെയ്‌ലിനെ ടീമില്‍ പകരക്കാരുടെ ബെഞ്ചിലിരുത്തി. പരിശീലകനായി സാക്ഷാല്‍ സിദാൻ കൂടി എത്തിയതോടെ പകരക്കാരില്‍ നിന്ന് ടീമില്‍പോലും ഇല്ലാത്ത സ്ഥിതിയായി. കഴിഞ്ഞ മൂന്ന് വർഷമായി ബെയ്ല്‍ സ്ഥിരം ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ പലതവണ റയല്‍ വിടാനുള്ള ആഗ്രഹം ബെയ്‌ല്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഈ സീസണിലെ കൈമാറ്റ ജാലകം അവസാനിക്കുന്നതിന് മുൻപായി റയല്‍ വിടാനാണ് ബെയ്‌ല്‍ ശ്രമിക്കുന്നത്.
സിദാന് വേണ്ടാത്ത ബെയ്‌ലിനെ മാഞ്ചസ്റ്ററിന് വേണം, മൗറീന്യോക്കും താല്‍പര്യം
മുപ്പത്തൊന്നുകാരനായ ബെയ്‌ല്‍ റയല്‍ വിടാൻ തീരുമാനിച്ചാല്‍ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബെയ്‌ലിനെ സ്വന്തമാക്കാൻ പഴയ പരിശീലകനായ ഹൊസെ മൗറീന്യോയ്ക്കും ആഗ്രഹമുണ്ട്. പക്ഷേ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിന് അതിനുള്ള പണമില്ല
സിദാന് വേണ്ടാത്ത ബെയ്‌ലിനെ മാഞ്ചസ്റ്ററിന് വേണം, മൗറീന്യോക്കും താല്‍പര്യം
മുപ്പത്തൊന്നുകാരനായ ബെയ്‌ല്‍ റയല്‍ വിടാൻ തീരുമാനിച്ചാല്‍ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ബെയ്‌ലിനും ആഗ്രഹമുണ്ട്. ബെയ്‌ലിനെ സ്വന്തമാക്കാൻ പഴയ പരിശീലകനായ ഹൊസെ മൗറീന്യോയ്ക്കും ആഗ്രഹമുണ്ട്. പക്ഷേ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിന് അതിനുള്ള പണമില്ല. അതേസമയം, ചൈനീസ് സൂപ്പർ ലീഗിലേക്കും ബെയ്‌ലിന് ക്ഷണമുണ്ട്. എന്നാല്‍ അന്തിമ തീരുമാനം റയല്‍ മാഡ്രിഡിന്‍റേതാണ്.