കേരളം

kerala

ETV Bharat / sports

കോപ്പ ലിബർട്ടഡോറസ് കപ്പ് ഫ്ലെമങ്ഗോക്ക് - Copa Libertadores glory news

ഫൈനല്‍ മത്സരത്തില്‍ ഫ്ലെമങ്ഗോ നിലവിലെ ചാമ്പ്യന്‍മാരായ റിവർപ്ലേറ്റിനെ 2-1 ന് തോല്‍പ്പിച്ചു

ഫ്ലെമങ്ഗോ

By

Published : Nov 24, 2019, 10:13 PM IST

ലിമ: കോപ്പ ലിബർട്ടഡോറസ് ഫുട്ബോൾ ഫൈനലിൽ ബ്രസീൽ ക്ലബായ ഫ്ലെമങ്ഗോക്ക് ജയം. നിലവിലെ ചാമ്പ്യന്‍മാരായ റിവർപ്ലേറ്റിനെ ബ്രസീൽ ക്ലബ് ഫ്ലെമങ്ഗോ 2-1 ന് പരാജയപെടുത്തി കിരീടം നേടി.

റിവർപ്ലേറ്റ് ഇതുവരെ നാലു തവണ കോപ്പ ലിബർട്ടഡോറസ് ജേതാക്കളായിട്ടുണ്ടെങ്കിലും ഇത്തവണ അടിപതറി. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഫ്ലെമങ്ഗോ താരം ഗബ്രിയേല്‍ ബർബോസ റിവർ പ്ലേറ്റിന്‍റെ വല കുലുക്കുകയായിരുന്നു.

ഫൈനല്‍ മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ റഫാല്‍ ബോറെ റിവർ പ്ലേറ്റിനായി ഗോൾ നടി. കപ്പ് നേടിയതോടെ ഖത്തറില്‍ നടക്കുന്ന ക്ലബ് ലോകകപ്പില്‍ ദക്ഷിണ അമേരിക്കയെ പ്രതിനിധീകരിച്ച് ഫ്ലെമങ്ഗോ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ക്ലബ് കോപ്പ ലിബർട്ടഡോറസ് കപ്പ് നേടുന്നത്.

ABOUT THE AUTHOR

...view details