കേരളം

kerala

ETV Bharat / sports

കപ്പടിക്കാത്തതില്‍ നിരാശ; ടോട്ടന്‍ഹാം വിടാന്‍ ഹാരി കെയിന്‍ - kane and tottenham news

എട്ട് വര്‍ഷമായി ടോട്ടന്‍ഹാമിനൊപ്പം തുടരുന്ന ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന് ഇതേവരെ പ്രമുഖ കിരീടങ്ങളൊന്നും ക്ലബിന്‍റെ ഷെല്‍ഫിലെത്തിക്കാന്‍ സാധിച്ചിട്ടില്ല

കെയിന്‍ ടോട്ടന്‍ഹാം വിടുന്നു വാര്‍ത്ത  കെയിനും പ്രീമിയര്‍ ലീഗും വാര്‍ത്ത  കെയിനും സ്‌പര്‍സും വാര്‍ത്ത  kane and tottenham news  kane and premier league news
കെയിന്‍

By

Published : May 22, 2021, 10:22 AM IST

ലണ്ടന്‍:സീസണ്‍ അവസാനം ടോട്ടന്‍ഹാം വിടാന്‍ ഒരുങ്ങി ക്ലബിന്‍റെ ഗോളടിയന്ത്രം ഹാരി കെയിന്‍. കപ്പടിക്കാനാവാത്തതിലെ നിരാശയെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഫോര്‍വേഡ് ടോട്ടന്‍ഹാം വിടുന്നതെന്നാണ് പുറത്തുവരുന്ന സൂചന. സീസണില്‍ ടോട്ടനത്തിനായി കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ കെയിന്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്നവരുടെ മുന്‍നിരയിലാണ്. ലിവര്‍പൂളിന്‍റെ മുഹമ്മദ് സലയോടാണ് കെയിന്‍റെ മത്സരം. ഇരുവരും 22 ഗോളുകള്‍ വീതമാണ് ലീഗിലെ ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ഓരോ മത്സരം വീതം ഇരുവര്‍ക്കും ശേഷിക്കുന്നുണ്ട്.

എട്ട് വര്‍ഷമായി ടോട്ടന്‍ഹാമിനൊപ്പം തുടരുന്ന കെയിന് ഇതേവരെ പ്രമുഖ കിരീടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. ഇതിലെ നിരാശയെ തുടര്‍ന്നാണ് ഇംഗ്ലീഷ് സെന്‍റര്‍ ഫോര്‍വേഡ് ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഒരു ഘട്ടത്തില്‍ ടോട്ടന്‍ഹാം ടേബിള്‍ ടോപ്പറായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്താന് അവര്‍ക്കായില്ല. കൂടാതെ കറബാവോ കപ്പിന്‍റെ കലാശപ്പോരില്‍ ലെസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ അടിയറവ് പറഞ്ഞതും ടോട്ടനത്തിന് തിരിച്ചടിയായി.

ടോട്ടന്‍ഹാമിന്‍റെ ഫോര്‍വേഡുകളായ സണ്‍ ഹ്യൂമിന്‍, ഹാരി കെയിന്‍, ഡെലെ അലി എന്നിവര്‍(ഫയല്‍ ചിത്രം).
പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ 22 ഗോളുകളാണ് ഇതേവരെ ഹാരി കെയിന്‍റെ ബൂട്ടില്‍ നിന്നും പിറന്നത്.

രണ്ട് വര്‍ഷത്തേക്ക് കൂടി ടോട്ടന്‍ഹാമുമായി കെയിന് കരാറുണ്ട്. അതിനാല്‍ തന്നെ കൂടുമാറ്റം എളുപ്പമാകില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകളാണ് കെയിന്‍റെ പരിഗണനയില്‍. നേരത്തെ സിറ്റിയുടെ ഫോര്‍വേഡ് കെവിന്‍ ഡിബ്രുയിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നതായി ഹാരി കെയിന്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വായനക്ക്: പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കൊപ്പം; ഗോളടിച്ച് കൂട്ടി സലയും കെയിനും

2013 മുതല്‍ ടോട്ടന്‍ഹാമിന്‍റെ കൂടാരത്തിലുള്ള കെയിന്‍ ക്ലബിന് വേണ്ടി 335 മത്സരങ്ങളില്‍ നിന്നായി 220 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ലെസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ടോട്ടന്‍ഹാമിലെത്തിയ കെയിന്‍ പിന്നീട് കരാറില്‍ ഒപ്പിട്ടു. ലെസ്റ്ററിന് വേണ്ടി 15 മത്സരങ്ങളില്‍ നിന്നായി രണ്ട് ഗോളുകളാണ് കെയിന്‍റെ സമ്പാദ്യം.

ABOUT THE AUTHOR

...view details