മോണ്ട്പെല്ലിയർ: ഫ്രാൻസില്‍ പാരിസ് സെന്‍റ് ജർമ്മന് വീണ്ടും തോല്‍വി. അഞ്ചാം സ്ഥാനത്തുള്ള മോണ്ട്പെല്ലിയർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്.
ഫ്രഞ്ച് ലീഗില്‍ വീണ്ടും തോല്‍വിയറിഞ്ഞ് പി എസ് ജി - മോണ്ട്പെല്ലിയർ
പി എസ് ജിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ച് മോണ്ട്പെല്ലിയർ
![ഫ്രഞ്ച് ലീഗില്‍ വീണ്ടും തോല്‍വിയറിഞ്ഞ് പി എസ് ജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3156018-43-3156018-1556682990437.jpg)
34 മത്സരങ്ങളില്‍ നിന്ന 84 പോയിന്‍റ് നേടിയ പി എ സ്ജി കിരീടമുറപ്പിച്ചെങ്കിലും ലീഗില്‍ തുടർച്ചയായി പരാജയപ്പെടുന്നത് ടീമിന് തലവേദനയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങൾക്കിടയില്‍ പി എ സ്ജിയുടെ നാലാം തോല്‍വിയാണിത്. നെയ്മറും ഡി മറിയയുമൊക്കെ ആദ്യ ഇലവനിലുണ്ടായിട്ടും വിജയവഴിയിലേക്ക് എത്താൻ ഫ്രഞ്ച് വമ്പന്മാർക്ക് കഴിഞ്ഞില്ല. സസ്പെൻഷനിലായതിനാല്‍ കിലിയൻ എംബാപ്പെ ടീമിനൊപ്പമുണ്ടായിരുന്നില്ല. ഡി മറിയ ഗോൾ കണ്ടെത്തിയെങ്കിലും നെയ്മറിന് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല.
ഇതിന് മുമ്പ് റെന്നെസ്, നാന്‍റെസ്, ലില്ലെ എന്നിവരോടാണ് പി എസ് ജി പരാജയപ്പെട്ടത്. സീസണില്‍ പി എസ് ജിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.