ലിസ്‌ബണ്‍: യുവേഫ നേഷന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാന്‍സ്. ജയത്തോടെ ഫ്രാന്‍സ് സെമി ഫൈനല്‍ യോഗ്യത സ്വന്തമാക്കി. ഇന്നലെ ലിസ്‌ബണില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഫ്രഞ്ച് പട പോര്‍ച്ചുഗലിന്‍റ വല കുലുക്കിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെ ഇറങ്ങിയ ഫ്രാന്‍സിന് വേണ്ടി 53ാം മിനിട്ടില്‍ കാന്‍റെയാണ് ഗോള്‍ സ്വന്തമാക്കിയത്. കാന്‍റെയുടെ കരിയറിലെ രണ്ടാമത്തെ അന്താരാഷ്‌ട്ര ഗോളാണ് പറങ്കിപ്പടക്ക് എതിരെ പിറന്നത്. നേഷന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും പൊരുതി കളിച്ചെങ്കിലും ഗോള്‍ മടക്കാനായില്ല.
ഫ്രഞ്ച് പട നേഷന്‍സ് ലീഗ് സെമിയില്‍; പറങ്കിപ്പട പുറത്ത് - nations league to france news
ലിസ്‌ബണില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫാന്‍സിന്‍റെ സെമി പ്രവേശനം
ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന് വേണ്ടി ആന്‍റണി മാര്‍ഷ്യല്‍ നിരവധി തവണ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ലീഡ് ഉയര്‍ത്തനായില്ല. ഫ്രാന്‍സിനെതിരെ പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ലീഗില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് മൂന്നില്‍ അഞ്ച മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങളുള്ള ഫ്രാന്‍സിന് 13 പോയിന്‍റാണുള്ളത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ യുക്രെയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനി പരാജയപ്പെടുത്തി. ടിമോ വെര്‍ണറുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ജര്‍മനിയുടെ ജയം. ലിറോയ് സാനെ ആദ്യ ഗോള്‍ സ്വന്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡും സ്‌പെയിനും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിന് വേണ്ടി ഫ്രിയുലറും സ്‌പെയിന് വണ്ടി മൊറീനോയും വല ചലിപ്പിച്ചു.