മിലാന് :ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സ്പെയിനെ തറപറ്റിച്ച് യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം ചൂടി ഫ്രാന്‍സ്. ഇതാദ്യമായാണ് ഫ്രാന്‍സ് നേഷന്‍സ് ലീഗ് നേടുന്നത്. കരീം ബെന്‍സമ, കെലിയന്‍ എംബാപ്പെ എന്നിവര്‍ യഥാക്രമം 66, 80 മിനിട്ടുകളിലാണ് സ്പെയിനിന്റെ വല കുലുക്കിയത്.
മൈക്കല്‍ ഒയര്‍സബാള്‍ 64ാം മിനിട്ടില്‍ നേടിയ ഗോള്‍ മാത്രമായിരുന്നു സ്പെയിന്റെ സമ്പാദ്യം. അതേസമയം 2018 ല്‍ ലോകകിരീടത്തില്‍ മുത്തമിട്ട ഫ്രാന്‍സിന് മറ്റൊരു പ്രധാന കപ്പുകൂടി ഇതോടെ കൈപ്പിടിയിലായി. കളിയുടെ ആദ്യപകുതിയില്‍ പ്രതിരോധവും മുന്നേറ്റവും ശക്തമാക്കി സ്പെയിന് ആധിപത്യം പുലര്‍ത്തിയിരുന്നു.