പാരീസ്: കൊവിഡ് 19നെ തുടര്‍ന്ന് ഫുട്ബോള്‍ മത്സരങ്ങള്‍ നിലച്ച ഫ്രാന്‍സില്‍ കാല്‍പന്താരവങ്ങള്‍ക്ക് വീണ്ടും തുടക്കമാകുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഫ്രഞ്ച് കപ്പ് ഫൈനല്‍ മത്സരം ജൂലൈ 24-ന് നടക്കും. ഫ്രഞ്ച് ലീഗ് ജേതാക്കളായ പിഎസ്ജിയും കലാശപ്പോരില്‍ സെന്‍റ് എറ്റിയനോട് ഏറ്റുമുട്ടും. ഒരാഴ്ചക്ക് ശേഷം നടക്കുന്ന ലീഗ് കപ്പ് ഫൈനലില്‍ പിഎസ്ജി ലിയോണ്‍ പോരാട്ടം നടക്കും.
ഫ്രാന്‍സ് വീണ്ടും ഫുട്ബോള്‍ ആരവങ്ങള്‍ക്ക് നടുവിലേക്ക് - ഫ്രഞ്ച് ഫുട്ബോള്‍ വാര്‍ത്ത
കൊവിഡ് 19നെ തുടര്‍ന്ന് സ്തംഭിച്ച ഫ്രാന്‍സിലെ ഫുട്ബോള്‍ ജൂലൈ 24ന് നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലോടെ വീണ്ടും സജീവമാകും

ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍
രണ്ട് മത്സരങ്ങളും കാണികളെ സാക്ഷിയാക്കിയാകും സംഘടിപ്പിക്കുകയെന്ന പ്രത്യേകതയുമുണ്ട്. 5000 പേര്‍ക്കാകും ഇരു മത്സരങ്ങളും നേരിട്ട് കാണാന്‍ അവസരം ലഭിക്കുക. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രഞ്ച് ലീഗ് മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 22-ന് തന്നെ പുനരാരംഭിക്കുമെന്നും ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. പതിവ് പോലെ 20 ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ഫോര്‍മാറ്റിലാകും ലീഗ് നടക്കുക.