ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വീണ്ടും വിജയ വഴിയില്‍. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. പ്രീമിയര്‍ ലീഗില്‍ നേരത്തെ ചെല്‍സി വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങിയിരുന്നു. പിന്നാലെ കറബാവോ കപ്പില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെടുകയും ചെയ്‌തു. ക്രിസ്റ്റല്‍ പാലസിനെതിരായ ജയത്തോടെ വീണ്ടും ഫോമിലേക്ക് ഉയരാമെന്ന പ്രതീക്ഷയിലാണ് ഫ്രാങ്ക് ലമ്പാര്‍ഡിന്‍റെ ശിഷ്യന്‍മാര്‍. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനായത് ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിക്ക് നേട്ടമായി. അഞ്ച് വര്‍ഷ കരാറിലാണ് താരം സീസണില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ എത്തിയത്.
നാലടിച്ച് ചെല്‍സി; ക്രിസ്റ്റല്‍ പാലസിന് കനത്ത തോല്‍വി - chelsea win news
കറബാവോ കപ്പില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ട് പുറത്തായ ശേഷം ഫ്രാങ്ക് ലമ്പാര്‍ഡിന്‍റെ ശിഷ്യന്‍മാര്‍ ആദ്യമായാണ് വിജയ വഴിയിലേക്ക് വരുന്നത്
ചെല്‍സി
ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ ഗോളുകളെല്ലാം പിറന്നത്. 50ാം മിനിട്ടില്‍ ബെന്‍ ചില്‍വെല്ലും 66ാം മിനിട്ടില്‍ ക്വാര്‍ട്ട് സൂമയും ക്രിസ്റ്റല്‍ പാലസിന്‍റെ വല ചലിപ്പിച്ചു. പിന്നാലെ പെനാല്‍ട്ടിയിലൂടെ ജോര്‍ജിന്യോ ലീഡുയര്‍ത്തി. 78, 82 മിനിട്ടുകളിലാണ് പെനാല്‍ട്ടി ഗോളുകള്‍ പിറന്നത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.