മലപ്പുറം:സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ മുൻ സന്തോഷ് ട്രോഫി താരം കുഴഞ്ഞു വീണു മരിച്ചു. പെരിന്തൽമണ്ണ ടീം അംഗം പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടിൽ ധനരാജാണ് (40) മരിച്ചത്. മലപ്പുറത്ത് ഞായറാഴ്ച രാത്രി നടന്ന 48-ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനിടെയാണ് ധനരാജ് കുഴഞ്ഞുവീണ് മരിച്ചത്. കുഴഞ്ഞു വീണപ്പോള്‍ തന്നെ ധനരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം.
ഫുട്ബോൾ കളിക്കുന്നതിനിടെ സന്തോഷ് ട്രോഫി മുൻ താരം കുഴഞ്ഞു വീണു മരിച്ചു - മലപ്പുറം
നെഞ്ചുവേദനയെടുക്കുന്നുവെന്ന് റഫറിയോട് പറഞ്ഞ സമയത്ത് തന്നെയാണ് കുഴഞ്ഞുവീണതും
ഫുട്ബോൾ കളിക്കുന്നതിനിടെ മുൻ സന്തോഷ് ട്രോഫി താരം കുഴഞ്ഞു വീണു മരിച്ചു
നെഞ്ചുവേദനയെടുക്കുന്നുവെന്ന് റഫറിയോട് പറഞ്ഞ സമയത്ത് തന്നെ വീഴുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുള്ള ധനരാജ് 2014- ൽ മഞ്ചേരിയിൽനടന്ന ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിന്‍റെ ക്യാപ്റ്റൻ ആയിരുന്നു.നിലവില്‍ പാലക്കാട് മലമ്പുഴ ടാലന്‍റ് ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകനാണ്. ഭാര്യ: അർച്ചന. മകൾ: ശിവാനി.
Last Updated : Dec 30, 2019, 12:39 PM IST