ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ മൈതി(67) അന്തരിച്ചു. മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് നവി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1978ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇറാഖിനെതിരെയാണ് അദ്ദേഹം ആദ്യമായി ഇന്ത്യയുടെ വല കാത്തത്. 1975-79 കാലഘട്ടത്തില്‍ സന്തോഷ്‌ട്രോഫിയില്‍ മഹാരാഷ്‌ട്രക്ക് വേണ്ടിയും കളിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്‌തു.
മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ അന്തരിച്ചു - bhaskar maity news
1978ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇറാഖിനെതിരെയാണ് ഭാസ്‌കര്‍ മൈതി ആദ്യമായി ഇന്ത്യയുടെ വല കാത്തത്

ഭാസ്‌കര്‍ മൈതി വാര്‍ത്ത
ക്ലബ് ഫുട്‌ബോളില്‍ 1974-80 കാലഘട്ടത്തില്‍ മഫ്‌ത്ലാലിന്‍റെയും 1981-82 കാലഘട്ടത്തില്‍ രാഷ്‌ട്രീയ കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്‌സിന്‍റെയും ഗോളിയായിരുന്നു. ബൂട്ടഴിച്ച ശേഷം അദ്ദേഹം ആര്‍എഫ്‌സി ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലകനായി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.