കേരളം

kerala

ETV Bharat / sports

ആർപ്പുവിളികളില്ല, ആഘോഷങ്ങളില്ല, മലപ്പുറത്ത് ഇത്തവണ കാല്‍പ്പന്ത് ആവേശം ഹൃദയത്തിലാണ് - football and malappuram news

കോപ്പ അമേരിക്കയും യൂറോ കപ്പും കളം നിറയുമ്പോള്‍ കൊവിഡ് ഭീതിയിലും ആവേശം വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയെന്ന് മാത്രം. ലോകം ഒരു പന്തിന് പിന്നാലെ പായുമ്പോഴുള്ള ആവേശം ഒരുമിച്ചിരുന്ന് ആസ്വദിക്കാനുള്ള അവസരം നഷ്‌മായതിന്‍റെ നിരാശയിലാണ് ആരാധകര്‍.

കൊവിഡും ഫുട്‌ബോളും വാര്‍ത്ത  മലപ്പുറത്തെ ഫുട്‌ബോള്‍ വാര്‍ത്ത  covid and football news  football and malappuram news
മലപ്പുറത്തെ ഫുട്‌ബോള്‍

By

Published : Jun 23, 2021, 3:08 PM IST

Updated : Jun 23, 2021, 11:50 PM IST

മലപ്പുറം: ലോകത്ത് എവിടെ ഫുട്‌ബോൾ മത്സരം നടന്നാലും അത് മലപ്പുറത്തുകാർക്ക് ആഘോഷമാണ്. കാരണം ഫുട്‌ബോൾ എന്നത് അവർക്ക് ജീവ ശ്വാസത്തിന്‍റെ ഭാഗമാണ്. അതോടെ ലാറ്റിനമേരിക്കയും യൂറോപ്പും ആഫ്രിക്കയും മാത്രമല്ല, ലോകത്തെ ഏത് ഫുട്‌ബോൾ ടീമും മലപ്പുറത്തിന്‍റെ ഹൃദയത്തുടിപ്പാകും. രാത്രികൾ പകലാക്കി അവർ മത്സരങ്ങൾക്കൊപ്പം ആർപ്പു വിളിക്കും. ഇഷ്ട ടീമുകളുടെ ബാനറുകളും പോസ്റ്ററുകളുമായി പകലുകൾ അവർ ആഘോഷിക്കും.

ആർപ്പുവിളികളില്ല, ആഘോഷങ്ങളില്ല, മലപ്പുറത്ത് ഇത്തവണ കാല്‍പ്പന്ത് ആവേശം ഹൃദയത്തിലാണ്

കൊവിഡിലും ചോരാത്ത ആവേശം

അപ്രതീക്ഷിതമായി ലോകത്തെ ഭീതിയിലാക്കിയ കൊവിഡില്‍ കാല്‍പ്പന്തിന്‍റെ ആവേശം നഷ്ടമായെങ്കിലും ലാറ്റിനമേരിക്കയിലും യൂറോപ്പിലും വീണ്ടും ഫുട്‌ബോൾ വസന്തം വിരുന്നെത്തിയത് മലപ്പുറത്തെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറത്തുകാർക്ക് അവരുടെ ജീവന്‍റെ ഭാഗമായ ഫുട്‌ബോളിനെ കൈവിടാനാകില്ല.

കോപ്പ അമേരിക്കയും യൂറോ കപ്പും കളം നിറയുമ്പോള്‍ കൊവിഡ് ഭീതിയിലും ആവേശം വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയെന്ന് മാത്രം. ലോകം ഒരു പന്തിന് പിന്നാലെ പായുമ്പോഴുള്ള ആവേശം ഒരുമിച്ചിരുന്ന് ആസ്വദിക്കാനുള്ള അവസരം നഷ്‌മായതിന്‍റെ നിരാശയിലാണ് ആരാധകര്‍.

എങ്കിലും ലോകം വീണ്ടും പഴയ രൂപത്തിലേക്ക് മാറുകയും സ്റ്റേഡിയങ്ങൾ തുറക്കുകയും മത്സരങ്ങൾ തുടങ്ങുകയും ചെയ്തതിന്‍റെ സന്തോഷം മലപ്പുറത്തെ ആരാധകർ മറച്ചുവെയ്ക്കുന്നില്ല.

Also Read: 'മാസ്‌കില്ലാതെ പറ്റില്ല' യൂറോയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനം

Last Updated : Jun 23, 2021, 11:50 PM IST

ABOUT THE AUTHOR

...view details