ഗോളില്‍ ആറാടി യുഎഇ; നാണംകെട്ട് ഇന്ത്യ - mabkhout with hat trick news
ഫോര്‍വേഡ് അലി മബ്‌ഖൗത്തിന്‍റെ ഹാട്രിക്ക് മികവിലാണ് ഇന്ത്യക്കെതിരെ യുഎഇ മിന്നും ജയം സ്വന്തമാക്കിയത്
ദുബായ്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ യുഎയിക്ക് മുന്നില്‍ തരിപ്പണമായി ടീം ഇന്ത്യ. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് യുഎഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. നായകന്‍ സുനില്‍ ഛേത്രി ഇല്ലാതെ ഇറങ്ങിയ ടീം ഇന്ത്യക്കെതിരെ അലി മബ്‌ഖൗത്തിന്‍റെ (12, 32 P, 60) ഹാട്രിക് മികവിലായിരുന്നു യുഎഇയുടെ ജയം. രണ്ടാം പകുതിയില്‍ ഖലീല്‍ ഇബ്രാഹിമ്മും പിന്നാലെ ഫാബിയോ ഡി ലിമയും സെബാസ്റ്റ്യന്‍ ലൂക്കാസും യുഎഇക്കായി വല കുലുക്കി. കഴിഞ്ഞ മത്സരത്തില്‍ ഒമാനെ സമനിലയില്‍ കുരുക്കിയ ഇന്ത്യക്ക് ഇത്തവണ ആ കരുത്തിന്‍റെ പകുതിപോലും പുറത്തെടുക്കാനായില്ല.