സാവോ പോളോ: ശസ്ത്രക്രിയക്ക് പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ഐസിയുവില്‍ തുടരുന്ന താരം എല്ലാവരുമായും സംസാരിക്കുന്നുണ്ടെന്ന് സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിത്.