മലപ്പുറം:കാല്‍പ്പന്തുകളിയെ നെഞ്ചോടു ചേര്‍ത്തവരാണ് മലപ്പുറത്തുകാര്‍. കൊവിഡ് കാലത്ത് കളി മുടങ്ങിയെങ്കിലും കാല്‍പ്പന്തിനോടുള്ള കമ്പം കുറഞ്ഞിട്ടില്ല മലപ്പുറത്തുകാര്‍ക്ക്. ഇതിന് തെളിവാണ് മലപ്പുറത്ത് സുലഭമാകുന്ന ഫുട്ബോള്‍ ടീമുകളുടെ മുദ്രപതിപ്പിച്ച മാസ്കുകള്‍.
മലപ്പുറത്തുകാരുടെ ഫുട്ബോള്‍ കമ്പം മാസ്കിലും ഇഷ്ട ടീമുകളുടെ മുദ്ര പതിപ്പിച്ച മാസ്കുകള്‍ ജില്ലയിലെ യുവാക്കൾക്കിടയിൽ ട്രെൻഡായത്. കായിക ഉല്‍പ്പന്ന നിർമാതാക്കളായ കിക്കോഫ് എന്ന സ്ഥാപനമാണ് വ്യത്യസ്തമായ മാസ്ക്കുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫുട്ബോൾ ക്രിക്കറ്റ് താരങ്ങളുടെയും മുഖം പതിച്ച മാസ്കുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ കമ്പനി.
രാജ്യാന്തര മത്സരങ്ങളും നാട്ടിലെ കളിക്കളങ്ങളും നിശ്ചലമായെങ്കിലും ഇഷ്ട ടീമിനെ മാസ്കിലുടെ കൂടെ കൊണ്ടുനടക്കുകയാണ് ഫുട്ബോൾ പ്രേമികൾ. ചെറുപ്പക്കാരുടെ മുഖത്തേക്ക് നോക്കിയാല്‍ ഓരോരുത്തരുടെയും ഇഷ്ട ടീമിനെ തിരിച്ചറിയാനാകും. അര്‍ജന്‍റീന, ബ്രസീല്‍, ബാഴ്സലോണ, പി.എസ്.ജി, യുവെന്‍റസ്, റയൽ മാഡ്രിഡ് എന്നിങ്ങനെ ഓരോരുത്തരുടെയും മുഖത്ത് തങ്ങളുടെ ഇഷ്ട ടീമുകള്‍.
സംഭവം മലപ്പുറത്തുകാർ ഏറ്റെടുത്തതോടെ ഫുട്ബോൾ ക്രിക്കറ്റ് താരങ്ങളുടെ മുഖം പതിച്ച മാസ്കുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ദിനംപ്രതി 4000 മാസ്കുകളാണ് വിപണയില്‍ എത്തിക്കുന്നത്. പ്രതിസന്ധിയില്‍ തളരാതെ നഷ്ടപ്പെട്ട വിപണി തിരിച്ച് പിടിക്കാനുള്ള ഷാജഹാന്‍ എന്ന സംരഭകന്‍റെ തീരുമാനമാണ് മാസ്ക് നിര്‍മാണത്തിന് പിന്നില്‍.