കേരളം

kerala

ETV Bharat / sports

ഫ്ലോറന്‍സിക്ക് കൊവിഡ്; ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിക്ക് തിരിച്ചടി - പിഎസ്‌ജിക്ക് ജയം വാര്‍ത്ത

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുന്ന പിഎസ്‌ജിക്ക് സെന്‍റര്‍ബാക്ക് അലസാഡ്രോ ഫ്ലോറന്‍സിക്ക് കൊവിഡ് സ്ഥിരീകരിച്ചത് തിരിച്ചടിയാകും.

champions league news  psg win news  bayer munich win news  ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത  പിഎസ്‌ജിക്ക് ജയം വാര്‍ത്ത  ബയേണ്‍ മ്യൂണിക്കിന് ജയം വാര്‍ത്ത
പിഎസ്‌ജി

By

Published : Apr 5, 2021, 8:53 PM IST

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്ന പിഎസ്‌ജിക്ക് തിരിച്ചടി. ഇറ്റാലിയന്‍ ഫുള്‍ബാക്ക് അലസാഡ്രോ ഫ്ലോറന്‍സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫ്ലോറന്‍സിയെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതായി പിഎസ്‌ജി ട്വീറ്റ് ചെയ്‌തു.

വരുന്ന വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പിഎസ്‌ജിയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇരുടീമുകളും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം ഫൈനലോളം കനത്തതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പരിക്ക് കാരണം ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ടീമിന് പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിനിടെയാണ് ലെവന്‍ഡോവ്‌സ്‌കിക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് സൂപ്പര്‍ ഫോര്‍വേഡിന് നാല് മാസം പുറത്തിരിക്കേണ്ടി വരും.

ഇരു പാദങ്ങളിലായാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കുക. ആദ്യ പാദമത്സരം ബയേണിന്‍റെ ഹോം ഗ്രൗണ്ടിലും രണ്ടാം പാദം പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിലും നടക്കും.

ABOUT THE AUTHOR

...view details