ബംഗളൂരു: ഐഎസ്എല്ലിന്‍റെ ആറാം സീസണില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ തോല്‍പിച്ചത്. മത്സരത്തിന്‍റെ 14-ാം മിനിറ്റില്‍ എറിക് പാര്‍ത്തലുവാണ് ബംഗളൂരുവിന്‍റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ഡിമാസ് ഡെല്‍ഗാഡോ നല്‍കിയ ക്രോസ് പാര്‍ത്തലു ഗോളാക്കി മാറ്റി.
ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെ ബംഗളൂരുവിന് ജയം - ഐഎസ്എല്‍ വാർത്ത
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചത്
ഇരുപത്തിയഞ്ചാം മിനിറ്റില്‍ സുനില്‍ ഛേത്രി ബംഗളൂരുവിന്‍റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു ബംഗളൂരുവിന്‍റെ മൂന്നാമത്തെ ഗോൾ. കളി അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ സെമ്പോയ് ഹോവോകിപ്, എറിക് പാര്‍ത്തലുവിന്‍റെ അസിസ്‌റ്റ് വലയിലെത്തിച്ചു.
ലീഗില്‍ ആദ്യ ജയം നേടിയ ബംഗളൂരു ആറ് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നായി മൂന്ന് പരാജയവും ഒരു സമനിലയുമായി ചെന്നൈയിന്‍ അവസാന സ്ഥാനത്താണ്. ഒമ്പത് പോയിന്‍റുമായി എടികെയാണ് ഒന്നാം സ്ഥാനത്തും എട്ട് പോയന്‍റുമായി എഫ്‌സി ഗോവ രണ്ടാം സ്ഥാനത്തുമാണ്.