മാഞ്ചസ്റ്റര്‍: മുന്നേറ്റ താരം സെർജിയോ അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാർഡിയോള. ശാരീരിക ക്ഷമതയും താല്‍പര്യവും കണക്കിലെടുത്ത് ക്ലബില്‍ തുടരുന്ന കാര്യം താരത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ട്: പെപ്പ് ഗാർഡിയോള - പെപ്പ് ഗാർഡിയോള വാർത്ത
മാഞ്ചസ്റ്റര്‍ സിറ്റിക്കായി സെർജിയോ അഗ്യൂറോ 244 ഗോളുകളാണ് നേടിയത്. 2021 വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്
അഗ്യൂറോ
അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്തുക എറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വിനയാന്വിതനും സരസനുമായ താരമാണ് അഗ്യൂറോ. വലിയ താരങ്ങളില്‍ നിന്നും സാധാരണ ഇത്തരം പെരുമാറ്റം ഉണ്ടാകാറില്ല. സർജിയോയെ കൂടാതെ പ്രവർത്തിക്കുമ്പേൾ വ്യത്യാസം മനസിലാകാറുണ്ട്. സെർജിയോക്കൊപ്പം പ്രവർത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗാർഡിയോള പറഞ്ഞു.
31 വയസുള്ള അഗ്യൂറോ നിലവല്‍ ക്ലബിനായി 244 ഗോളുകളാണ് നേടിയത്. 2021 വരെയാണ് അർജന്‍റീനന്‍ താരമായ അഗ്യൂറോക്ക് ക്ലബുമായി കരാറുള്ളത്.