ദോഹ:2022 ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ 32 രാജ്യങ്ങളെ മാത്രം പങ്കെടുപ്പിക്കാന്‍ ഫിഫ തീരുമാനം. ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്താൻ നേരത്തെ ഫിഫ ആലോചിച്ചിരുന്നു. എന്നാല്‍ അടുത്ത ലോകകപ്പിലത് പ്രായോഗികമല്ലെന്ന് ഫിഫ വിലയിരുത്തി. എന്നാൽ 2026-ല്‍ യുഎസ് വേദിയാകുന്ന ലോകകപ്പിന് 48 ടീമുകളെ പങ്കെടുപ്പിച്ചേക്കും. ഖത്തറില്‍ 48 ടീമുകളെ പങ്കെടുപ്പിച്ചാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടിവരും എന്നതിലാനാണ് ടീമുകളുടെ എണ്ണം വർധിപ്പിക്കത്തത്.
ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം - ഫിഫ പ്രസിഡന്‍റ്
അടുത്ത ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന ഫിഫയുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
![ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3373198-thumbnail-3x2-qatar-2022-world-cup.jpg)
ടീമുകളുടെ എണ്ണം വർധിപ്പിച്ച് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് ടൂർണമെന്‍റ് വ്യാപിപ്പിക്കാനായിരുന്നു ഫിഫയുടെ താത്പര്യം. എന്നാല്‍ ഈ രാജ്യങ്ങള്‍ക്ക് ഖത്തറുമായി നിലവിലുള്ള രാഷ്ട്രീയ വിദ്വേഷവും ഇവിടങ്ങളില്‍ സൗകര്യമൊരുക്കേണ്ടതിന്‍റെ ബാധ്യതയും കാരണം തീരുമാനം നടപ്പിലാക്കേണ്ടെന്ന് ഫിഫ തീരുമാനിക്കുകയായിരുന്നു.
ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത്. നേരത്തെ അദ്ദേഹം ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. 2026ലെ ലോകകപ്പ് അമേരിക്കയില്‍ കൂടാതെ മെക്‌സിക്കോ, കാനഡ രാജ്യങ്ങൾ കൂടി ആതിഥേയത്വം വഹിക്കുന്നുണ്ട്. ആയതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ക്ക് അതിനനുസൃതമായി വേദികളും കണ്ടെത്താനും സാധിക്കും.