സിഡ്നി:2023ലെ വനിത ഫുട്ബോള്‍ ലോകകപ്പ് ന്യൂസിലാന്‍റിലേയും ഓസ്ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കുമെന്ന് ഫിഫ അറിയിച്ചു. ന്യൂസിലാന്‍റിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. ഫെെനല്‍ മത്സരം നടക്കുക ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്. സെമി ഫെെനല്‍ മത്സരങ്ങളും ഇത്തരത്തില്‍ രണ്ട് രാജ്യങ്ങളിലുമായി നടക്കും. ഓസ്ട്രേലിയയിലെ മെൽബൺ, ബ്രിസ്‌ബൻ, അഡ്‌ലയ്‌ഡ്, പെർത്ത് എന്നീ നഗരങ്ങളും ന്യൂസിലാന്‍റിലെ ഡുനെഡിൻ, ഹാമിൽട്ടൺ, വെല്ലിങ്ടണ്‍ എന്നീ നഗരങ്ങളുമാണ് മറ്റ് വേദികള്‍.
2023ലെ വനിത ഫുട്ബോള്‍ ലോകകപ്പ്; വേദികള്‍ പ്രഖ്യാപിച്ചു - New Zealand
2015ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ക്രിക്കറ്റ് ലോകകപ്പിന് സമാനമായാണ് വനിതാ ലോകകപ്പ് മത്സരങ്ങളുടേയും ഫോര്‍മാറ്റ് നിശ്ചയിച്ചിരിക്കുന്നത്.
2015ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ക്രിക്കറ്റ് ലോകകപ്പിന് സമാനമായാണ് വനിതാ ലോകകപ്പ് മത്സരങ്ങളുടേയും ഫോര്‍മാറ്റ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ കോൺഫെഡറേഷനുകളിലെ അംഗങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇതെന്നും 32 ടീമികളാവും ഇത്തവണ മത്സര രംഗത്തുണ്ടാവുകയെന്നും ഫിഫ അറിയിച്ചു. മത്സരക്രമമടക്കമുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമാണ് അധികൃതരുടെ പ്രതികരണം. 2019ൽ ഫ്രാൻസിൽ നടന്ന ടൂർണമെന്‍റില്‍ 24 ടീമുകളാണ് പങ്കെടുത്തിരുന്നത്. യുഎസ് വനിതാ ടീമാണ് അന്ന് ചാമ്പ്യന്മാരായത്.