ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / sports

വനിത ഫുട്ബോൾ ലോകകപ്പില്‍ ഇനി സെമി പോരാട്ടങ്ങൾ - സ്വീഡൻ

ആദ്യ സെമിയില്‍ അമേരിക്ക ഇംഗ്ലണ്ടിനെയും രണ്ടാം സെമിയില്‍ നെതർലൻഡ്സ് സ്വീഡനെയും നേരിടും. ആദ്യ സെമി പോരാട്ടത്തിനൊരുങ്ങി നെതർലൻഡ്സ്

വനിത ഫുട്ബോൾ ലോകകപ്പില്‍ ഇനി സെമി പോരാട്ടങ്ങൾ
author img

By

Published : Jun 30, 2019, 1:12 PM IST

പാരിസ്: ഫിഫ വനിത ലോകകപ്പിന്‍റെ സെമിഫൈനല്‍ പട്ടിക പൂർത്തിയായി. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഇംഗ്ലണ്ടിനെയും രണ്ടാം സെമിയില്‍ നെതർലൻഡ്സ് സ്വീഡനെയും നേരിടും.

in article image
രണ്ടാം സെമിയില്‍ സ്വീഡൻ നെതർലൻഡ്സിനെ നേരിടും

ക്വാർട്ടർ ഫൈനലില്‍ ആതിഥേയരായ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് അമേരിക്ക സെമിയില്‍ പ്രവേശിച്ചത്. നാലാം ലോകകിരീടമാണ് അമേരിക്കയുടെ ലക്ഷ്യം. മറുവശത്ത് നോർവേയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ജില്‍ സ്കോട്ട്, എല്ലൻ വൈറ്റ്, ലൂസി ബ്രോൻസ് എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ ഗോൾ സ്കോറർമാർ.

ആദ്യ സെമി അമേരിക്കയും ഇംഗ്ലണ്ടും തമ്മില്‍

ഒരു ഗോൾ പോലും വഴങ്ങാതെ ലോകകപ്പിന്‍റെ ക്വാർട്ടർ വരെയെത്തിയ ജർമ്മനിയെ അട്ടിമറിച്ചാണ് സ്വീഡൻ സെമിഫൈനലില്‍ കടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വീഡന്‍റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് സ്വീഡൻ നടത്തിയത്. 1995ന് ശേഷം ജർമ്മനിക്കെതിരെ സ്വീഡൻ നേടുന്ന ആദ്യ ജയമാണിത്.

ക്വാർട്ടറില്‍ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് നെതർലൻഡ്സ് സെമിയില്‍ കടന്നത്. യൂറോ കപ്പ് ജേതാക്കൾ കൂടിയായ നെതർലൻഡ്സ് ഇതാദ്യമായാണ് ലോകകപ്പ് സെമിയില്‍ കടക്കുന്നത്. ജയത്തോടെ ഒളിമ്പിക്സ് യോഗ്യത നേടാനും ഡച്ച് പടയ്ക്ക് സാധിച്ചു. ജൂലൈ മൂന്നിനും നാലിനുമാണ് സെമി പോരാട്ടങ്ങൾ. ലോകകപ്പ് ഫൈനല്‍ ജൂലൈ ഏഴിനാണ്.

ABOUT THE AUTHOR

...view details