പാരീസ്: ഫെബ്രുവരിയിൽ ഖത്തറിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കാന്‍ ഫിഫ. ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെയാണ് ടൂര്‍ണമെന്‍റില്‍ ഏഴ് ടീമുകളാകും മാറ്റുരക്കുക.
ക്ലബ് ലോകകപ്പിന് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടുമായി ഫിഫ - club world cup news
ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ ഖത്തറില്‍ നടക്കുന്ന ക്ലബ് ലോകകപ്പില്‍ ഏഴ് ടീമുകളാണ് പങ്കെടുക്കുക
സാധാരണ ഗതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നാല് പകരക്കാര്‍ക്ക് പുറമെയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുക. അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റുകളില്‍ ആദ്യമായാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്നത്.
അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നേരത്തെ കഴിഞ്ഞ ഡിസംബറില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടെന്ന ആശയത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2021 ന്റെ തുടക്കം മുതൽ ഒരു മത്സരത്തിൽ ഒരു ടീമിന് രണ്ട് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുമെന്ന് ഇംഗ്ലണ്ടിന്റെ പ്രീമിയർ ലീഗ് അധികൃതരും വ്യക്തമാക്കി. മറ്റ് പ്രധാന യൂറോപ്യൻ ഫുട്ബോൾ ലീഗുകളും ചൈനീസ് ഫുട്ബോൾ ലീഗും സമാന നീക്കങ്ങളുമായി മുന്നോട്ട് പോകുമോ എന്ന് ഇതേവരെ വ്യക്തമാക്കിയിട്ടില്ല.