സൂറിച്ച്: ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഡിസംബർ 17-ന്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ബാലന്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം വേണ്ടെന്ന് വെച്ച സ്ഥിതിക്ക് ഫിഫ ബെസ്റ്റ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പുരസ്‌കാരദാന ചടങ്ങായി മാറും. കഴിഞ്ഞ സെപ്റ്റംബറിൽ മിലാനിലാണ് പുരസ്‌കാര ദാനം നടക്കേണ്ടിയിരുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
ഫിഫ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഡിസംബര്‍ 17ന് - fifa best player news
കഴിഞ്ഞ സെപ്‌റ്റംബറില്‍ മിലാനില്‍ വെച്ച് നടക്കേണ്ടിയിരുന്ന പുരസ്‌കാര ദാനം കൊവിഡ് 19 കാരണം മാറ്റിവെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വെര്‍ച്വലായി നടത്തുന്ന

ഫിഫ ബെസ്റ്റ്
കഴിഞ്ഞ വര്‍ഷം ലയണല്‍ മെസിയാണ് ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ താരത്തിനുള്ള പുരസ്‌കാരം മേഗൻ റപീനോയും സ്വന്തമാക്കി. ദേശീയ ടീമുകളുടെ നായകന്‍മാരും പരിശീലകരും മാധ്യമപ്രവര്‍ത്തകരും ആരാധകരും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള വോട്ടിങ്ങില്‍ പങ്കെടുക്കും. മികച്ച പരിശീലകര്‍ക്കും ഗോള്‍വേട്ടക്കാര്‍ക്കും മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരവും വിതരണം ചെയ്യും. വെര്‍ച്വലായാണ് പുരസ്‌കാരദാനം നടക്കുക.