ഗോവ ഗോളടി തുടങ്ങി; ചെന്നൈയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന് - ഐഎസ്എല്‍ വാർത്ത
ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എഫ്‌സി ഗോവ പരാജയപ്പെടുത്തിയത്.
ഐഎസ്എല്‍
പനാമ:ഐഎസ്എല്‍ ആറാം സീസണില്‍ ആധികാരിക ജയവുമായി എഫ്‌സി ഗോവ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഉടനീളം ഗോളടിക്കാന്‍ ചെന്നൈയിന്‍ ശ്രമം നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഫത്തോർഡ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30-ാം മിനുട്ടില്‍ മധ്യനിര താരം സെമിന്‍ലെന്‍ ലെൻഡുംഗലാണ് ഗോവയ്ക്കായി ആദ്യ ഗോൾ നേടിയത്.