മാഡ്രിഡ്: ബാഴ്‌സലോണയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിക്കുകയാണെന്ന് സൂപ്പർ താരം ലയണല്‍ മെസി പറഞ്ഞപ്പോൾ ആദ്യം അത് വെറുമൊരു ഊഹാപോഹമെന്നാണ് കരുതിയത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും കിരീടമില്ലാതെ പോയ ബാഴ്‌സയ്ക്ക് പുതു ജീവൻ നല്‍കാനെത്തിയ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ മെസിയുടെ താരപ്രഭാവത്തെ അംഗീകരിക്കില്ല എന്ന് കൂടി വ്യക്തമാക്കിയതോടെ കാര്യങ്ങൾ വ്യക്തമായി. മെസി ബാഴ്‌സ വിടാൻ തീരുമാനിച്ചു. അപ്പോഴാണ് ചെറിയൊരു പ്രശ്നമായി മെസിയും ബാഴ്‌സയും തമ്മിലുള്ള കരാർ ഉയർന്നുവന്നത്. 2021 ജൂൺ വരെ മെസിക്ക് ബാഴ്സയുമായി കരാറുണ്ട്. അത് പ്രകാരം 100 മില്യൺ യൂറോ വാർഷിക ശമ്പളവും 700 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസുമാണ് മെസിക്ക് ലഭിക്കുന്നത്. കരാർ ലംഘിച്ച് മെസി ബാഴ്‌സ വിടാൻ തീരുമാനിച്ചാല്‍ വലിയ തുക ക്ലബിന് നല്‍കേണ്ടി വരും. കരാർ പ്രകാരം ജൂൺ 10ന് മുൻപായി ക്ലബ് വിടുന്നത് സംബന്ധിച്ച കത്ത് നല്‍കണമായിരുന്നു. അത് നല്‍കാത്തതിനാല്‍ കരാർ ലംഘനമെന്ന നിലയില്‍ കോടതി കയറുകയും വേണം.
മെസി പോകാനുറച്ച് തന്നെ, അച്ഛൻ ജോർജ് മെസി ഇന്ന് ബാഴ്‌സ പ്രസിഡന്‍റിനെ കാണും - ബാഴ്‌സലോണ
അവസാന ശ്രമം എന്ന നിലയില്‍ മെസിയുടെ അച്ഛൻ ജോർജ് മെസി ഇന്ന് ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് ബെർതോമ്യുവുമായി കൂടിക്കാഴ്ച നടത്തുന്നത്. ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന കൂടിക്കാഴ്ച എന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അവസാന ശ്രമം എന്ന നിലയില്‍ മെസിയുടെ അച്ഛൻ ജോർജ് മെസി ഇന്ന് ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് ബെർതോമ്യുവുമായി കൂടിക്കാഴ്ച നടത്തുന്നത്. ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന കൂടിക്കാഴ്ച എന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബെർതോമ്യുവിന് മെസി ബാഴ്സയില്‍ തുടരണമെന്നാണ് ആഗ്രഹം. രണ്ട് വർഷത്തേക്ക് കൂടി മെസി ബാഴ്സയുമായി കരാർ നീട്ടുമെന്നാണ് പ്രതീക്ഷയെന്നും ബെർതോമ്യു പറഞ്ഞു. എന്നാല്‍ മെസി അതിന് ഒരുക്കമല്ല. അതാണ് അച്ഛൻ ജോർജ് മെസി തന്നെ നേരിട്ട് ക്ലബുമായി കൂടിക്കാഴ്ച നടത്താനെത്തിയത്.
ബാഴ്‌സയുടെ ചരിത്രത്തില്‍ കിരീടങ്ങളില്ലാതെ ഒരു വർഷം കഴിഞ്ഞതും പുതിയ പരിശീലകൻ കോമാന്‍റെ പദ്ധതികളുമാണ് മെസിയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെങ്കിലും ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് ബെർതോമ്യുവുമായി സ്വരച്ചേർച്ച നഷ്ടമായതാണ് പ്രധാന കാരണം.