ലണ്ടന്‍: എഫ്‌എ കപ്പ് സെമി ഫൈനലില്‍ നീലപ്പടക്ക് മുന്നില്‍ കളിമറന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ചെല്‍സി ഓഗസ്റ്റ് ഒന്നിന് നടക്കുന്ന കലാശപ്പോരില്‍ ആഴ്‌സണലിനെ നേരിടും. ആദ്യ പകുതിയുടെ അധികസമയത്ത് ഗിറൗണ്ടാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. ഒരു മിനിട്ടിന്‍റെ വ്യത്യാസത്തില്‍ മാസന്‍ മൗണ്ടും നീലപ്പടക്കായി ഗോള്‍ നേടി. 74ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രതിരോധ താരം ഹാരി മഗ്വയര്‍ ഒരു ഗോള്‍ ദാനമായി നല്‍കി. 85ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍ട്ടിയിലൂടെ യുണൈറ്റഡിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
എഫ്‌എ കപ്പ്; ചെല്‍സിക്ക് മുമ്പില്‍ കളി മറന്ന് യുണൈറ്റഡ് - chelsea news
നിലപ്പടയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌എ കപ്പിന്‍റെ ഫൈനല്‍ കാണാതെ പുറത്തായി
ഒരു വര്‍ഷം മുമ്പ് സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ തിരിച്ചെത്തിയ മുന്‍ താരം ഫ്രാങ്ക് ലമ്പാര്‍ഡ് പരിശീലകന്‍റെ വേഷത്തില്‍ എഫ്‌എ കപ്പ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 14ാമത്തെ തവണയാണ് ചെല്‍സി എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മറ്റൊരു സെമി പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ ഫൈനലില്‍ പ്രവേശിച്ചത്.
എഫ്‌എ കപ്പിന്‍റെ കലാശപ്പോരില്‍ യുവപരിശീലകര്‍ നേര്‍ക്കുനേര്‍വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സെമി ഫൈനലില്‍ ചെല്‍സി പരാജയപ്പെടുത്തിയതോടെയാണ് ചിത്രം തെളിഞ്ഞത്. വിബ്ലിയില്‍ ഓഗസ്റ്റ് ഒന്നിന് മുന്‍ താരം കൂടിയായ ഫ്രാങ്ക് ലമ്പാര്‍ഡാണ് പരിശീലകനായ നീലപ്പട മൈക്കള്‍ അട്ടേര കളി പഠിപ്പിക്കുന്ന ഗണ്ണേഴ്‌സിനെയാണ് നേരിടുക. സീസണിന്‍റെ പകുതിയോടെയാണ് അട്ടേര ആഴ്‌സണലിന്‍റെ പരിശീലക വേഷം അണിഞ്ഞത്.