ലണ്ടന്‍: എഫ്എ കപ്പ് ഫൈനല്‍സ് ജൂണ്‍ 27 മുതല്‍ ആരംഭിക്കും. നേരത്തെ കൊവിഡ് 19 കാരണം എഫ്‌എ കപ്പ് മത്സരങ്ങൾ മാറ്റിവെച്ച മത്സരങ്ങളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. കലാശപ്പോര് ഓഗസ്റ്റ് ഒന്നിന് നടക്കും. ജൂണ്‍ 27, 28 തീയതികളില്‍ ഫൈനല്‍ മത്സരങ്ങളാണ് നടക്കുക. സെമി ഫൈനല്‍ മത്സരങ്ങൾ ജൂലൈ 11, 12 തീയതികളിലും നടക്കും.
എഫ്എ കപ്പ് ഫൈനല്‍സ് ജൂണ്‍ 27 മുതല്‍ - fa cup finals news
കലാശപ്പോര് ഓഗസ്റ്റ് ഒന്നിനും സെമി ജൂലൈ 11, 12 തീയതികളിലും ക്വാർട്ടർ ഫൈനല്‍സ് ജൂണ്‍ 27, 28 തീയതികളിലും നടക്കും
എഫ്എ കപ്പ്
അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ കളിക്കാരുടെയും ഓഫീഷ്യല്‍സിന്‍റെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നല്‍കിയാകും മത്സരം സംഘടിപ്പിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ക്വാർട്ടർ ഫൈനല്‍സില്‍ ലസ്റ്റർ സിറ്റിയെ ചെല്‍സിനേരിടുമ്പോൾ ന്യൂകാസല്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റർ സ്റ്റിയും നേരിടും. മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ആഴ്‌സണലിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികളാവുക നോർവിച്ച് സിറ്റിയാകും.