കേരളം

kerala

By

Published : May 12, 2021, 4:56 PM IST

ETV Bharat / sports

ചെല്‍സിയും ലെസ്റ്ററും നേര്‍ക്കുനേര്‍; എഫ്‌എ കപ്പ് ഫൈനല്‍

സീസണില്‍ കപ്പടിക്കാനുള്ള അവസരമാണ് ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും ലഭിച്ചിരിക്കുന്നത്. നേരത്തെ നാല് തവണ റണ്ണറപ്പായ ലെസ്റ്റര്‍ സിറ്റി ഇതിന് മുമ്പ് എഫ്‌എ കപ്പ് സ്വന്തമാക്കിയിട്ടില്ല.

fa cup final update  fa cup for chelesa news  fa cup for leicester news  എഫ്‌എ കപ്പ് അപ്പ്‌ഡേറ്റ്  എഫ്‌എ കപ്പ് ചെല്‍സിക്ക് വാര്‍ത്ത  എഫ്‌എ കപ്പ് ലെസ്റ്ററിന് വാര്‍ത്ത
എഫ്‌എ കപ്പ്

ലണ്ടന്‍: എഫ്‌എ കപ്പിന്‍റെ കലാശപ്പോരിനൊരുങ്ങി വിംബ്ലി. ശനിയാഴ്‌ച രാത്രി 9.45ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരും. സീസണ്‍ പകുതിക്ക് ശേഷം വമ്പന്‍ കുതിപ്പ് നടത്തുന്ന ചെല്‍സി വലിയ പ്രതീക്ഷയോടെയാണ് വിംബ്ലിയിലേക്ക് എത്തുന്നത്. ജര്‍മന്‍ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് ചെല്‍സി മികവ് പുറത്തെടുത്ത് തുടങ്ങിയത്. ഇത്തവണ വിംബ്ലിയിലേക്ക് എത്തുമ്പോള്‍ എഫ്എ കപ്പ് ഒമ്പതാം തവണ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ഷെല്‍ഫില്‍ എത്തിക്കുകയാണ് നീലപ്പടയുടെ ലക്ഷ്യം.

മറുഭാഗത്ത് ആദ്യമായി എഫ്‌എ കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലെസ്റ്റര്‍ സിറ്റി വിംബ്ലിയിലേക്ക് എത്തുന്നത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ലെസ്റ്റര്‍ എഫ്‌എ കപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാനമായി കലാശപ്പോരിന് യോഗ്യത നേടിയത് 1969ലാണ്. ഇതിന് മുമ്പ് നാല് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും റണ്ണറപ്പായി മടങ്ങേണ്ടിവന്നു.

കൂടുതല്‍ വായനക്ക്: കാത്തിരിപ്പ് അവസാനിച്ചു; മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം

2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതിന് ശേഷം ലെസ്റ്റര്‍ സിറ്റി പ്രമുഖ ലീഗ് കിരീടങ്ങളൊന്നും നേടിയിട്ടില്ല. ഇത്തവണ ചെല്‍സിയെ പരാജയപ്പെടുത്താനായാല്‍ കിങ്‌പവര്‍ സ്റ്റേഡിയത്തിലേക്ക് എഫ്‌എ കപ്പ് കിരീടമെത്തിക്കാന്‍ ലെസ്റ്ററിനാകും. സീസണില്‍ ഭേദപ്പെട്ട പ്രകടനം ലെസ്റ്ററിന് കപ്പടിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഐറിഷ് പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സിന് കീഴില്‍ വിംബ്ലിയില്‍ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ലെസ്റ്റര്‍.

കൂടുതല്‍ വായനക്ക്: പ്രഭ മങ്ങി സൂപ്പർ താരം, മാന്ത്രികൻ വന്നിട്ടും രക്ഷയില്ല, യുവന്‍റസിന് നഷ്ടവും നാണക്കേടും മാത്രം

ചെല്‍സിക്ക് ഇനി നിര്‍ണായക പോരാട്ടങ്ങള്‍

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ചെല്‍സി തൊട്ടുമുമ്പ് നടന്ന നിര്‍ണായക മത്സരത്തിലും ജയിച്ചിരുന്നു. ലാലിഗയിലെ കരുത്തരായ റയലിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ യോഗ്യതയും ചെല്‍സി സ്വന്തമാക്കി.

ഈ മാസം 30ന് നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. സീസണില്‍ രണ്ട് പ്രമുഖ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തവണ ചെല്‍സി പരിശീലകന്‍ തോമസ് ട്യുഷലിന് ലഭിച്ചിരിക്കുന്നത്. ഇരട്ട കിരീട നേട്ടത്തോടെ ചെല്‍സിക്ക് തകര്‍പ്പന്‍ സീസണ്‍ സമ്മാനിക്കാനാണ് ട്യുഷല്‍ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details