ലണ്ടന്‍: എഫ്‌എ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ നാലാം റൗണ്ടില്‍ പുറത്ത്. സതാംപ്‌റ്റണെതിരെ നടന്ന മത്സരത്തില്‍ പ്രതിരോധ താരം ഗബ്രിയേലിന്‍റെ ഓണ്‍ ഗോളാണ് ആഴ്‌സണലിന് വിനയായത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സതാംപ്‌റ്റണിന്‍റെ ജയം.
എഫ്‌എ കപ്പ്: നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ പുറത്ത് - arsenal lose news
സതാംപ്‌റ്റണെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ പരാജയപ്പെട്ടത്
![എഫ്‌എ കപ്പ്: നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ പുറത്ത് ആഴ്‌സണലിന് തോല്‍വി വാര്‍ത്ത എഫ്‌എ കപ്പ് തോല്‍വി വാര്‍ത്ത arsenal lose news fa cup lose news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10356640-thumbnail-3x2-asfsdfsadf.jpg)
എഫ്‌എ കപ്പ്
പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ആഴ്‌സണല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഷോട്ടുകളുടെ എണ്ണത്തില്‍ ഇരു ടീമുകളും ഒപ്പത്തിനോപ്പം നിന്നു.
Last Updated : Jan 24, 2021, 2:32 PM IST