ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എവര്‍ട്ടണ്‍. സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റല്‍ പാലസ് എവര്‍ട്ടണെ നേരിടാന്‍ എത്തിയത്. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ പെനാല്‍ട്ടിയിലൂടെ എവര്‍ട്ടണിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കി.
പ്രീമിയര്‍ ലീഗില്‍ പരാജയം അറിയാതെ എവര്‍ട്ടണ്‍ - പ്രീമിയര്‍ ലീഗില്‍ ഇന്ന് വാര്‍ത്ത
ക്രിസ്റ്റല്‍ പാലസിന് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണ്‍ വിജയിച്ചു. ലീഗില്‍ എവര്‍ട്ടണിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണിത്
എവര്ട്ടണ്
10ാം മിനിട്ടില്‍ ഡൊമനിക് ലെവിനിലൂടെ എവര്‍ട്ടണ്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. 26ാം മിനിട്ടില്‍ ക്രിസ്റ്റര്‍ പാലസിന്‍റെ ആശ്വാസ ഗോള്‍ ചെകു കുയാത് നേടി. ലീഗില്‍ എവര്‍ടണിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണിത്. സീസണില്‍ പരാജയം അറിയാതെ മുന്നേറുകയാണ് എവര്‍ട്ടണ്‍.