6,000ത്തിലധികം ആരാധകരുടെ ആര്‍പ്പ് വിളികളുടെ നടുവില്‍ പോര്‍ട്ടോയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തി ചെല്‍സി. ജര്‍മന്‍ ഫോര്‍വേഡ് കായ് ഹാവെര്‍ട്ട്‌സിന്‍റെ ഗോളിന്‍റെ കരുത്തിലാണ് ചെല്‍സിയുടെ കിരീടധാരണം. ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെയാണ് സിറ്റിയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി ഹാവെര്‍ട്ട് പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയിലും അധികസമയത്തും ഗോള്‍ മടക്കാന്‍ പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി.
#ucl_final #man_city #chelsea യൂറോപ്യന്‍ രാജാക്കന്‍മാരായി ചെല്‍സി - chelsea with cup news
![#ucl_final #man_city #chelsea യൂറോപ്യന്‍ രാജാക്കന്‍മാരായി ചെല്‍സി യുസിഎല്‍ ഫൈനല്‍ അപ്പ്‌ഡേറ്റ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അപ്പ്‌ഡേറ്റ് ucl final update champions league final update man city update chelsea update യൂറോപ്യന്‍ പോരാട്ടം അപ്പ്‌ഡേറ്റ് ചെല്‍സിക്ക് കപ്പ് വാര്‍ത്ത സിറ്റിക്ക് കപ്പ് വാര്‍ത്ത city with cup news chelsea with cup news europian fight update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11949276-417-11949276-1622307979362.jpg)
02:35 May 30
ചെല്‍സിക്ക് കിരീടം
02:24 May 30
സിറ്റി ഫോര്‍വേഡ് ജസൂസിന് യെല്ലോ കാര്‍ഡ്; ഏഴ് മിനിട്ട് അധികസമയം
കിരീട പോരാട്ടം ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ പോര്‍ട്ടോയിലെ പുല്‍നാമ്പുകള്‍ക്ക് പോലും തീപ്പിടിക്കുകയാണ്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ സിറ്റി ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസിന് യെല്ലോ കാര്‍ഡ് ലഭിച്ചു. ചെല്‍സിയുടെ മേസണ്‍ മൗണ്ടിനെ ഫൗള്‍ ചെയ്‌തതിനാണ് റഫറി യെല്ലോ കാര്‍ഡ് പുറത്തെടുത്തത്. ഫൈനല്‍ പോരാട്ടത്തില്‍ പ്രതീക്ഷകള്‍ ബാക്കിയാക്കാന്‍ സിറ്റിക്ക് ഏഴ് മിനിട്ടുകളുടെ അധികസമയമാണ് ബാക്കിയുള്ളത്. ഏഴ് മിനിട്ട് എക്‌സ്‌ട്രൈ ടൈമാണ് റഫറി അനുവദിച്ചത്. ഗോള്‍ മടക്കി സമനില പിടിച്ചാലെ സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ ബാക്കിയാകൂ.
02:16 May 30
സിറ്റിക്കായി അഗ്യൂറോ കളത്തില്‍
77-ാം മിനിട്ടില്‍ റഹീം സ്റ്റര്‍ലിങ്ങിന് പകരമാണ് അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡ് അഗ്യൂറോ കളത്തിലെത്തിയത്. സീസണ്‍ ഒടുവില്‍ സിറ്റി വിടാന്‍ ഒരുങ്ങുകയാണ് അര്‍ജന്‍റീനന്‍ മുന്നേറ്റ താരം. സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡ് അഗ്യൂറോയുടെ പേരിലാണ്. മറുഭാഗത്ത് മെസണ്‍ മൗണ്ടിന് പകരം കൊവാസിക്കിനെ ഇറക്കി ചെല്‍സിയും മുന്നേറ്റത്തിന്‍റെ മൂര്‍ച്ചകൂട്ടി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ചെല്‍സി മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിലാണ്.
02:05 May 30
ചെല്‍സി നിരയില്‍ നിര്‍ണായക മാറ്റം; വെര്‍ണര്‍ക്ക് പകരം പുലിസിച്ച്
ചെല്‍സി നിരയില്‍ നിര്‍ണായക മാറ്റം. ജര്‍മന്‍ ഫോര്‍വേഡ് ടിമോ വെര്‍ണര്‍ക്ക് പകരം അമേരിക്കന്‍ ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ കളത്തിലിറക്കി തോമസ് ട്യുഷല്‍. അതേസമയം ചെല്‍സിയുടെ ജര്‍മന്‍ ഡിഫന്‍ഡര്‍ റോഡ്രിഗര്‍ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചു. കെവിന്‍ ഡിബ്രുയിനെ ഫൗള്‍ ചെയ്‌തതിനാണ് അന്‍റോണിയോ റോഡ്രിഗര്‍ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചത്. പോര്‍ട്ടോയിലെ കലാശപ്പോരില്‍ ആദ്യമായാണ് റഫറി യെല്ലോ കാര്‍ഡ് പുറത്തെടുത്തത്.
01:55 May 30
പോര്‍ട്ടോയില്‍ പരിക്കിന്‍റെ കളി; ഡിബ്രുയിനും ഇഞ്ച്വറി
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിടെ വീണ്ടും പരിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നായകന്‍ കെവിന്‍ ഡിബ്രുയിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഗബ്രിയേല്‍ ജസൂസിനെ ഗാര്‍ഡിയോള കളത്തിലിറക്കി. ചെല്‍സിയുടെ മിഡ്‌ഫീല്‍ഡര്‍ എന്‍ഗോളോ കാന്‍റെയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഡിബ്രുയിന് പരിക്കേറ്റത്. ഫോര്‍വേഡ് റഹീം സ്റ്റര്‍ലിങ്ങിന് ആം ബാന്‍ഡ് കൈമാറിയാണ് ഡിബ്രൂയിന്‍ മടങ്ങിയത്. നേരത്തെ ചെല്‍സിയുടെ സെന്‍റര്‍ ഫോര്‍വേഡ് തിയാഗോ സില്‍വക്കും പരിക്കേറ്റിരുന്നു.
01:47 May 30
ചാമ്പ്യന്‍ പോരാട്ടത്തിന്‍റെ രണ്ടാം പകുതിക്ക് തുടക്കം
പോര്‍ട്ടോയില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിന്‍റെ സെക്കന്‍ഡ് ഹാഫിന് തുടക്കം. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ മുന്‍തൂക്കം ലഭിച്ച ചെല്‍സിക്ക് എതിരാളികളുടെ മേല്‍ നേരിയ മുന്‍തൂക്കമുണ്ട്. ചെല്‍സി ലീഡ് ഉയര്‍ത്തിയ ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ അഗ്രസീവായി കളിക്കളത്തില്‍ തുടരുകയാണ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍. കായ് ഹാവെര്‍ട്ട്‌സാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ ഉയര്‍ത്തിയത്. 16,500 കാണികളുമായി പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് പോരാട്ടം.
01:36 May 30
ഫസ്റ്റ് ഹാഫ് ചെല്‍സിക്ക്; ഹാവെര്‍ട്ട് ലീഡുയര്‍ത്തി
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിന്‍റെ തകര്‍പ്പന്‍ ആദ്യപകുതിയില്‍ ലീഡ് സ്വന്തമാക്കി ചെല്‍സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി ആദ്യപകുതി തങ്ങളുടേതാക്കി മാറ്റിയത്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ ജര്‍മന്‍ ഫോര്‍വേഡ് കായ് ഹാവെര്‍ട്ട്‌സാണ് പന്ത് വലയിലെത്തിച്ചത്. ടിമോ വെര്‍ണറുടെ അസിസ്റ്റിലാണ് ഗോള്‍. സിറ്റിയുടെ പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍മുഖത്ത് എത്തിയ ഹാവെര്‍ട്ടിനെ തടയാന്‍ ഗോളി എന്‍ഡേഴ്‌സണും സാധിച്ചില്ല. എന്‍ഡേഴ്‌സണ്‍ അടിതെറ്റി വീണതോടെ ഹാവെര്‍ട്ട്സ് പന്ത് അനായാസം വലയിലെത്തിച്ചു. ഫസ്റ്റ് ഹാഫില്‍ മൂന്ന് മിനിട്ട് അധികസമയം അനുവദിച്ചെങ്കിലും ഗോള്‍ മടക്കാന്‍ സിറ്റി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
കിക്കോഫായി മിനിട്ടുകള്‍ക്കുള്ളില്‍ ഇരു ഗോള്‍മുഖത്തും ആക്രമണങ്ങളുണ്ടായെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. സിറ്റിക്ക് വേണ്ടി റഹീം സ്റ്റര്‍ലിങ്ങും റിയാന്‍ മെര്‍ഹസും ഫില്‍ ഫോഡനും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍. ടിമോ വെര്‍ണറാണ് ചെല്‍സിക്കായി മുന്നേറ്റങ്ങള്‍ നടത്തിയത്.
അതേസമയം ഫസ്റ്റ് ഹാഫില്‍ തന്നെ സെന്‍റര്‍ ബാക്കിനെ തിരിച്ചുവിളിക്കേണ്ടിവന്നത് ചെല്‍സിക്ക് തിരിച്ചടിയാകും. പരിക്കേറ്റ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വക്ക് പകരം ക്രിസ്റ്റ്യന്‍സിനെ ചെല്‍സി കളത്തിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ കളിച്ച പരിചയമുള്ള സില്‍വയുടെ അഭാവം ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ക്ക് തിരിച്ചടിയാകും. ഈ സീസണ്‍ തുടക്കത്തിലാണ് സില്‍വ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ എത്തിയത്.
01:17 May 30
ചെല്‍സിക്ക് ആദ്യ ഗോള്‍
കായ് ഹാവെര്‍ട്ട്‌സിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി ചെല്‍സി. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെയാണ് ഹാവര്‍ട്ട് പന്ത് വലയിലെത്തിച്ചത്. മെസണ്‍ മൗണ്ടിന്‍റെ അസിസ്റ്റിലൂടെയാണ് ഗോള്‍. ആദ്യ പകുതിയില്‍ മൂന്ന് മിനിട്ട് അധികസമയം അനുവദിച്ചു. സിറ്റിയുടെ പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍മുഖത്ത് എത്തിയ ഹാവെര്‍ട്ടിനെ തടയാന്‍ സിറ്റിയുടെ ഗോളി എന്‍ഡേഴ്‌സണും സാധിച്ചില്ല. എന്‍ഡേഴ്‌സണ്‍ അടിതറ്റി വീണതോടെ ഹാവെര്‍ട്ട്സ് പന്ത് അനായാസം വലയിലെത്തിച്ചു.
01:01 May 30
തുടക്കത്തിലെ അവസരം നഷ്‌ടമാക്കി ചെല്‍സി
കളിക്കളത്തില്‍ നിറഞ്ഞ് കളിക്കുന്ന ചെല്‍സി മിഡ്‌ഫീല്‍ഡര്‍ എന്‍ഗോളോ കാന്‍റെയാണ് സിറ്റിക്ക് ഭീഷണിയാകുന്നത്. അതേസമയം ഒന്നിലധികം അവസരങ്ങള്‍ ജര്‍മന്‍ ഫോര്‍വേഡ് ടിമോ വെര്‍ണര്‍ നഷ്‌ടമാക്കിയത് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ കരുത്തര്‍ക്ക് തിരിച്ചടിയായി. മത്സം 30-ാം മിനിട്ടിലേക്ക് കടക്കുമ്പോള്‍ ചെല്‍സിയുടെ മൂന്നും സിറ്റിയുടെ രണ്ടും ഷോട്ടുകളാണ് വലയിലെത്താതെ പോയത്. റഹീം സ്റ്റര്‍ലിങ്ങിനെ കൂടാതെ ഫില്‍ ഫോഡന്‍റെ ശ്രമം ഗോള്‍ മുഖത്ത് വെച്ച് പാഴായി. ചെല്‍സിയുടെ പ്രതിരോധത്തെ മുറിച്ച് കടക്കാന്‍ ഇംഗ്ലീഷ് ഫോര്‍വേഡിനായില്ല.
00:48 May 30
പോരാട്ടം കനക്കുന്നു; ആക്രമണം ഗോള്‍ മുഖങ്ങളില്‍
മത്സരത്തിന് മുന്നോടിയായി പരിശീലകരായ പെപ്പ് ഗാര്‍ഡിയോളയും തോമസ് ട്യുഷലും കണ്ടുമുട്ടിയപ്പോള്‍. മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉന്നമിട്ടാണ് ഗാര്‍ഡിയോള പോര്‍ട്ടോയില്‍ എത്തിയത്. അതേസമയം കഴിഞ്ഞ തവണ ലിസ്‌ബണില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായ കിരീടം ചെല്‍സിയിലുടെ സ്വന്തമാക്കുകയാണ് ജര്‍മന്‍ പരിശീലകന്‍ ട്യുഷലിന്‍റെ ലക്ഷ്യം. കിക്കോഫായി 10 മിനിട്ട് കഴിയുമ്പോള്‍ ഇരു ടീമുകളും ആക്രമിച്ച് കളിക്കുകയാണ്. സിറ്റിയുടെ ഒരു ഷോട്ട് ലക്ഷ്യത്തിലേക്ക് എത്തിയെങ്കിലും ചെല്‍സി ഗോള്‍ കീപ്പര്‍ മെന്‍ഡിയുടെ അവസരോചിതമായ ഇടപെടല്‍ രക്ഷയായി. ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ കളിക്കുന്ന പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഗോളിയാണ് മെന്‍ഡി.
മറുഭാഗത്ത് ടിമോ വെര്‍ണര്‍ സിറ്റിയുടെ ഗോള്‍ മുഖത്തേക്കും ആക്രമിച്ചു. പോര്‍ട്ടോയിലെ ആരാധകര്‍ക്ക് മുന്നില്‍ ആവേശപ്പോരാട്ടമാണ് ഇരുവരും പുറത്തെടുക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ വെര്‍ണര്‍ സിറ്റി ഗോളി എന്‍ഡേഴ്‌സണെ പരീക്ഷിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.
00:34 May 30
ചാമ്പ്യന്‍ പോരാട്ടം തുടങ്ങി
യുറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന് കിക്കോഫായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്യാപ്‌റ്റന്‍ കെവിന്‍ ഡിബ്രുയിനും ചെല്‍സിയുടെ ക്യാപ്‌റ്റന്‍ അസ്‌പിലിക്യൂറ്റയും. തുടക്കത്തിലെ ആക്രമിച്ച് കളിച്ച് ഇരു ടീമുകളും.
00:22 May 30
കിക്കോഫാകാന്‍ മിനിട്ടുകള്‍ മാത്രം
അവസാന നിമിഷത്തിലെ ഒരുക്കങ്ങള്‍ക്കായി ടീം അംഗങ്ങള്‍ ഡ്രസിങ് റൂമിലേക്ക്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കിക്കോഫാകാന്‍ മിനിട്ടുകള്‍ മാത്രം.
23:52 May 29
സ്റ്റാര്‍ട്ടിങ് ഇലവന്‍ പുറത്ത്
ചാമ്പ്യന്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിങ് ഇലവന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും പുറത്ത് വിട്ടു. 4-3-3 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. പതിവ് പോലെ എന്‍ഡേഴ്‌സണ്‍ സിറ്റിയുടെ ഗോള്‍വല കാക്കും. വാക്കര്‍, റൂബന്‍ ഡിയാസ്, സ്റ്റോണ്‍സ്, സിന്‍ചെങ്കോ എന്നിവര്‍ പ്രതിരോധം തീര്‍ക്കും. റിയാന്‍ മെര്‍ഹസും ഫില്‍ ഡോഫനും റഹീം സ്റ്റര്‍ലിങ്ങും ഉള്‍പ്പെടുന്നതാണ് മുന്നേറ്റം. മിഡ്‌ഫീല്‍ഡറായി ഗുണ്ടോഗനും വിങ്ങുകളില്‍ കെവിന്‍ ഡിബ്രുയിനും ബെര്‍ഡാണാഡോ സില്‍വയും സ്ഥാനം പിടിച്ചു. അഗ്യൂറോക്ക് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.
3-4-2-1 ഫോര്‍മേഷനാണ് ചെല്‍സിയുടേത്. ടിമോ വെര്‍ണറാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കുക. കായ് ഹാവര്‍ട്ടും മേസണ്‍ മൗണ്ടും മുന്നേറ്റ നിരയില്‍ കൂടെയുണ്ടാകും. കരുത്തുറ്റ മധ്യനിരയാണ് ചെല്‍സിയുടെ പ്രത്യേകത. ബെന്‍ ചില്‍വെല്‍, ജോര്‍ജിന്യോ, എന്‍ഗോളോ കാന്‍റെ തുടങ്ങിയവരാണ് മിഡ്‌ഫീല്‍ഡിലുള്ളത്. സെന്‍റര്‍ ബാക്കിയി തിയാഗോ സില്‍വയും ഇരു വിങ്ങുകളിലായി റോഡ്രിഗറും റീസെ ജെയിംസും സ്ഥാനം പിടിച്ചു. തകര്‍പ്പന്‍ ഫോമിലുള്ള മെന്‍ഡിയാണ് ചെല്‍സിക്ക് വേണ്ടി വല കാക്കുന്നത്.
23:50 May 29
സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ കരുത്തര്‍ അങ്കത്തിനെത്തി
യുവേഫ ചാമ്പന്‍സ് ലീഗിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി ചെല്‍സി പോര്‍ട്ടോയിലെ സ്റ്റേഡിയത്തിലെത്തി. രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. സീസണ്‍ പകുതിയില്‍ ജര്‍മന്‍ പരിശീലകന്‍ തോമസ് ട്യൂഷല്‍ ചുമതല ഏറ്റെടുത്തതോടെയാണ് ടീം ഫോമിലേക്ക് ഉയര്‍ന്നത്. ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലില്‍ സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി പോര്‍ട്ടോയിലേക്ക് ബെര്‍ത്ത് ഉറപ്പാക്കിയത്.
23:43 May 29
പെപ്പും ശിഷ്യന്‍മാരും സ്റ്റേഡിയത്തില്‍
ഫൈനല്‍ പോരാട്ടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങള്‍ പോര്‍ട്ടോയില്‍ എത്തി. സിറ്റിയുടെ ബസിലെത്തിയ ടീം അംഗങ്ങള്‍. കപ്പടിച്ചാല്‍ ക്ലബ് ഫുട്‌ബോളിലെ പ്രമുഖ കിരീടങ്ങളെല്ലാം സിറ്റിയുടെ ഷെല്‍ഫിലെത്തിച്ച പരിശീലകനെന്ന നേട്ടം സ്‌പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് സ്വന്തമാക്കാം.
22:25 May 29
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ എത്തിയിരിക്കുന്നത്. ചെല്‍സി ഉന്നമിടുന്നത് രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കപ്പാണ്
യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന്‍റെ കലാശകൊട്ടിന് ഒരുങ്ങി പോര്‍ച്ചുഗലിലെ പോര്‍ട്ടോ. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും കരുത്തരായ ചെല്‍സിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ നീലാകാശത്ത് നിന്നും നക്ഷത്രങ്ങള്‍ തന്നെ പോര്‍ട്ടോയിലെ കളിക്കളത്തിലേക്ക് എത്തും. ലോക ഫുട്‌ബോളിലെ അതികായര്‍ പന്ത് തട്ടുന്ന പോരാട്ടത്തിന് ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫാകും. തുര്‍ക്കിയിലെ ഇസ്‌താംബുളില്‍ നടക്കേണ്ട ഫൈനല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പോര്‍ട്ടോയിലേക്ക് മാറ്റിയത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ട്. 16,500 പേര്‍ മത്സരം നേരില്‍ കാണും. സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്ന കാണികളുടെ മൂന്നിലൊന്ന് പേര്‍ക്കാണ് യുവേഫ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ഫോമിലാണ്. പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ തുടര്‍ച്ചയായ സീസണുകളില്‍ സ്ഥിരതയോടെ മുന്നേറുന്ന ടീമാണ് സിറ്റി. മറുഭാഗത്ത് സീസണിന്‍റെ തുടക്കത്തില്‍ മങ്ങിയ പ്രകടനം നടത്തിയ ചെല്‍സി ജര്‍മന്‍ പരിശീലകന്‍ തോമസ് ട്യുഷലിന്‍റെ വരവോടെ കുതിപ്പ് തുടങ്ങി. കപ്പടിച്ച് സീസണ്‍ അവസാനിപ്പിക്കാനുള്ള അവസരമാണ് ചെല്‍സിക്ക് മുന്നിലുള്ളത്. അതിന് പക്ഷെ സിറ്റിയെന്ന കടമ്പ കടക്കണമെന്ന് മാത്രം.