മ്യൂണിക്ക്:ഒരുപാട് യുദ്ധങ്ങള്‍ കണ്ടും കേട്ടും പരിചയമുള്ള ഭൂമികയാണ് ജര്‍മനി. യൂറോപ്പിലെ വലിയൊരു യുദ്ധത്തിനാണ് മ്യൂണിക്കില്‍ അരങ്ങൊരുങ്ങുന്നത്. അലയന്‍സ് അരീനയില്‍ യൂറോയിലെ ഫൈനലിനെ വെല്ലുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നു. പരാജയമറിയാതെ ചരിത്രം കുറിച്ച ഇറ്റലിയും ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും സെമി ലക്ഷ്യമിട്ട് അലയന്‍സ് അരീനയില്‍ ഏറ്റുമുട്ടുന്നു. കരുത്തും കളിമികവും പരിചയ സമ്പന്നതയും കണക്കുകളുമാണ് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ശനിയാഴ്‌ച പുലര്‍ച്ചെ 12.30ന് കിക്കോഫാകുന്ന ക്വാര്‍ട്ടര്‍ പോരാട്ടം അക്ഷരാര്‍ഥത്തില്‍ തീപാറും. യൂറോയിലെ അവസാന എട്ടിലെ വമ്പന്‍മാരാണ് നേര്‍ക്കുനേര്‍ വരുന്നത്.
പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനിക്ക് കീഴില്‍ എല്ലാ മേഖലകളിലും 100 ശതമാനം മികവ് പുലര്‍ത്താന്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഇറ്റലിക്ക് സാധിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വെയില്‍സിനെതിരെ ബെഞ്ച് സ്‌ട്രങ്‌ത്ത് കൊണ്ട് പോലും അവര്‍ ജയിച്ച് കയറി. ക്വാര്‍ട്ടറിന് മുമ്പ് മാന്‍സിനി തന്‍റെ ആയുധങ്ങളെല്ലാം പരീക്ഷിച്ച് ഉറപ്പ് വരുത്തിക്കഴിഞ്ഞു. പിഴവുകള്‍ക്ക് ഇടനല്‍കാതെ ഇറ്റലിക്ക് കപ്പ് സ്വന്തമാക്കി കൊടുക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയാല്‍ യൂറോ പോരാട്ടങ്ങളില്‍ ഇറ്റലി പകുതി ജയിച്ചു. അതിനായി അവര്‍ക്ക് റൊമേലു ലുക്കാക്കുവെന്ന സൂപ്പര്‍ ഫോര്‍വേഡിനെ പ്രതിരോധിക്കേണ്ടതുണ്ട്. ബെല്‍ജിയത്തിന്‍റെ മുന്നേറ്റങ്ങളുടെ കുന്തമുനയാണ് അയാള്‍. പ്രതിരോധത്തില്‍ ബാനുച്ചി-കില്ലെനി കൂട്ടുകെട്ടിന് ലുക്കക്കുവിനെ തളക്കാന്‍ സാധിച്ചാല്‍ അസൂറിപ്പട കപ്പിലേക്ക് അടുത്തുവെന്ന് പറയാം.
ഇറ്റാലിയന്‍ മാര്‍ബിള്‍ പോലെ അസൂറിപ്പട
ഗോള്‍ കീപ്പര്‍ മുതല്‍ ഫോര്‍വേഡ് വരെ അസൂറിപ്പട ഏറ്റവും മികച്ച ഫോമിലാണ്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിലൂടെ എതിരാളികളുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കുന്നതില്‍ അസാമാന്യ മികവുണ്ട്. പന്ത് കിട്ടിയിലാല്‍ ഉടന്‍ എതിര്‍ ടീമിന്‍റെ പെനാല്‍ട്ടി ബോക്‌സിലേക്ക് കുതിച്ചെത്തും. മധ്യനിരയിലേക്ക് പന്തെത്തുന്നതിന് മുമ്പ് തന്നെ അവര്‍ എതിര്‍ ബോക്‌സിലേക്ക് മുന്നേറ്റങ്ങള്‍ തുടങ്ങും.
മിഡ്‌ഫീല്‍ഡില്‍ കരുത്തരായ ജോര്‍ജിന്യോ, നിക്കോളോ ബാരെല്ല, മാര്‍ക്കോ വെറാറ്റി എന്നിവരുള്ളപ്പോളും മധ്യനിര കളി നിയന്ത്രിക്കുന്ന ശൈലി ഇറ്റലി യൂറോയില്‍ ഇതേവരെ പുറത്തെടുത്തിട്ടില്ല. ലോറന്‍സോ ഇന്‍സീന്യെ, സീറോ ഇമ്മൊബീല്യെ, ഫെഡറിക്കോ കിയേസ എന്നിവരാകും മുന്നേറ്റത്തിന് നേതൃത്വം നല്‍കുക. ബെഞ്ച് സ്‌ട്രെങ്ങ്ത്തിന്‍റെ മികവും മാന്‍സിനിയുടെ തന്ത്രങ്ങളും ചേരുമ്പോള്‍ അസൂറിപ്പടയില്‍ നിന്നും അപ്രതീക്ഷിത മുന്നേറ്റങ്ങളും പ്രതീക്ഷിക്കാം. മധ്യനിരയിലൂടെ ഇറ്റാലിയന്‍ പോര്‍മുഖത്തേക്ക് പുതിയ മുന്നേറ്റങ്ങള്‍.
കരുത്തരായ ബെല്‍ജിയം